ബാബരി മസ്ജിദ് ഭൂമി കേസ് പരി​ഗണിക്കുന്നത് ജനുവരി പത്തിലേക്ക് മാറ്റി

കേസ് ഉടന്‍ പരിഗണിക്കണമെന്നും തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി കോടതി തള്ളി.

ബാബരി മസ്ജിദ് ഭൂമി കേസ് പരി​ഗണിക്കുന്നത് ജനുവരി പത്തിലേക്ക് മാറ്റി

ബാബരി മസ്ജിദ് ഭൂമി കേസിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ഈ മാസം പത്തിലേക്ക് മാറ്റി. ഏതു ബെഞ്ച് വാദം കേൾക്കണമെന്ന് 10ന് മുമ്പ് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.

കേസ് തീർപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹരജികൾ വന്നിട്ടുണ്ടെന്നും അതിനാൽ കേസ് വാദം കേൾക്കാനായി 10 ലേക്ക് മാറ്റുകയാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് എസ് കെ കൗൾ എന്നിവരുൾപെടുന്ന ബെഞ്ച് പറഞ്ഞു.

ബാ​ബ​​രി മ​സ്​​ജി​ദ്​ ഉ​ൾ​പ്പെ​ടു​ന്ന 2.77 ​ഏ​ക്ക​ർ ഭൂ​മി സു​ന്നി വ​ഖ​​ഫ്​ ബോ​ർ​ഡ്, നി​ർ​മോ​ഹി അ​ഖാ​ര, രാം​ല​ല്ല എ​ന്നി​വ​യ്ക്ക്​ ന​ൽ​കി 2010ൽ ​അ​ല​ഹ​ബാ​ദ്​ ഹൈ​ക്കോട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ലാ​ണ്​ വാ​ദം​കേ​ൾ​ക്കു​ക. 14 ഹ​ര​ജി​ക​ളാ​ണ്​ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

കേസ് ഉടന്‍ പരിഗണിക്കണമെന്നും തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി കോടതി തള്ളി. കേസ് നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹരജി നവംബര്‍ 12ന് കോടതി തള്ളിയിരുന്നു. മാത്രമല്ല, ഇതേ ആവശ്യമുന്നയിച്ചുള്ള ഉത്തർപ്രദേശ് സർക്കാരിന്‍റെ ഹരജി ഒക്ടോബറിൽ സുപ്രീംകോടതി തള്ളിയിരുന്നു. 100 വർ‌ഷത്തോളം പഴക്കമുള്ള തര്‍ക്കവിഷയം പെട്ടെന്നു പരിഗണിക്കണമെന്നായിരുന്നു യുപി സർക്കാർ വാദം.

ഇതിനു പിന്നാലെ രാമക്ഷേത്ര വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ഹിന്ദു സംഘടനകളില്‍നിന്നും ആവശ്യവും ഉയര്‍ന്നു. ബിജെപിക്കുള്ളിലും ക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ് വേണമെന്ന് ആവശ്യമുയർന്നിരുന്നു.

തർക്ക ഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹരജികളാണ് സുപ്രീംകോടതിയിലെത്തിയത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, റാം ലല്ല എന്നിവക്കായി ഭൂമി മൂന്നായി തിരിക്കണമെന്നായിരുന്നു കോടതി വിധി.