ഇസ്റത്ത് ജഹാനെ വ്യാജ ഏറ്റുമുട്ടലിൽ കൊന്ന ഗുജറാത്ത് ഡി.ജി.പി.യെ പിരിച്ചുവിടണമെന്ന് സുപ്രീം കോടതി

16 മാസങ്ങള്‍ തടവിലായിരുന്ന പാണ്ഡേ ഫെബ്രുവരി 2015 നാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഏപ്രില്‍ 2016 ന് ഗുജറാത്ത് ഡിജിപി ആയി നിയമിക്കപ്പെട്ടു. ജനുവരിയില്‍ വിരമിക്കാനിരുന്ന പാണ്ഡേയ്ക്ക് മൂന്ന് മാസത്തെ കാലാവധി കൂടി അനുവദിക്കുകയായിരുന്നു. പാണ്ഡേ വിരമിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചു കൊണ്ടുള്ള കത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

ഇസ്റത്ത് ജഹാനെ വ്യാജ ഏറ്റുമുട്ടലിൽ കൊന്ന ഗുജറാത്ത് ഡി.ജി.പി.യെ പിരിച്ചുവിടണമെന്ന് സുപ്രീം കോടതി

ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതനായ ഗുജറാത്ത് ഡിജിപി പി പി പാണ്ഡേയ്ക്ക് ഉടനടി ജോലിയില്‍ നിന്നും വിടുതല്‍ കൊടുക്കണമെന്ന് സുപ്രീം കോടതി. 2004 ലെ ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍ പ്രതിയിയിരുന്ന പാണ്ഡേ ജാമ്യത്തിലായിരുന്നു.

16 മാസങ്ങള്‍ തടവിലായിരുന്ന പാണ്ഡേ ഫെബ്രുവരി 2015 നാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഏപ്രില്‍ 2016 ന് ഗുജറാത്ത് ഡിജിപി ആയി നിയമിക്കപ്പെട്ടു. ജനുവരിയില്‍ വിരമിക്കാനിരുന്ന പാണ്ഡേയ്ക്ക് മൂന്ന് മാസത്തെ കാലാവധി കൂടി അനുവദിക്കുകയായിരുന്നു. പാണ്ഡേ വിരമിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചു കൊണ്ടുള്ള കത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ പാണ്ഡേയെ ഏപ്രില്‍ 30 വരെ ജോലിയിൽ തുടരാന്‍ അനുവദിക്കണമെന്നും മേഹ്ത അപേക്ഷിച്ചു. അദ്ദേഹത്തിനെതിരേ രാഷ്ട്രീയവൈരം നിലനില്‍ക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അപേക്ഷ. പക്ഷേ, ഉദ്യോഗസ്ഥന്‍ വിരമിക്കാന്‍ സന്നദ്ധനാകുമ്പോള്‍ സമയം നീട്ടിച്ചോദിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.

കൂടൂതല്‍ കാലാവധി നല്‍കാനാവില്ലെന്നും പാണ്ഡേയെ ഉടന്‍ തന്നെ വിടുതല്‍ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

2004 ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് 19 വയസ്സുകാരിയായ ഇശ്‌റത്ത് ജഹാന്‍, ജാവേദ് ഷൈക്ക്, അംജദാലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെ ഗുജറാത്ത് പൊലീസ് വധിച്ചിരുന്നു.

പിന്നീട് ആ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് തെളിഞ്ഞപ്പോള്‍ ഗുജറാത്ത് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ആഗസ്റ്റ് 2013 ല്‍ പാണ്ഡേ അറസ്റ്റിലായി. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ പാണ്ഡേയെ ഗുജറാത്ത് ഡിജിപി ആയി നിയമിക്കുകയായിരുന്നു.