ആശാറാം ബാപ്പു പ്രതിയായ കേസ്; സാക്ഷികള്‍ക്കു സംരക്ഷണം നല്‍കണമെന്നു സുപ്രീംകോടതി

ഉത്തര്‍പ്രദേശ്, ഹരിയാനാ സര്‍ക്കാരുകള്‍ക്കാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.കേസില്‍ നേരത്തെ മൂന്നുസാക്ഷികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റു സാക്ഷികള്‍ക്കു സംരക്ഷണം നല്‍കണമെന്നു സുപ്രീംകോടതി നിലപാടെടുത്തത്. മൂന്നുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ഹരജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ആശാറാം ബാപ്പു പ്രതിയായ കേസ്; സാക്ഷികള്‍ക്കു സംരക്ഷണം നല്‍കണമെന്നു സുപ്രീംകോടതി

വിവാദ ആള്‍ദൈവം ആശാറാം ബാപ്പു പ്രതിയായ ലൈംഗിക പീഡനക്കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി. ഉത്തര്‍പ്രദേശ്, ഹരിയാനാ സര്‍ക്കാരുകള്‍ക്കാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസിലെ നാലു സാക്ഷികളുടെ ഹരജി പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് അര്‍ജുന്‍ കുമാര്‍ സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം നിര്‍ദേശിച്ചത്.

കേസില്‍ നേരത്തെ മൂന്നുസാക്ഷികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റു സാക്ഷികള്‍ക്കു സംരക്ഷണം നല്‍കണമെന്നു സുപ്രീംകോടതി നിലപാടെടുത്തത്. മൂന്നുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ഹരജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ആകെ പത്തു സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്കെതിരെ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു. സാക്ഷികളെ ഇല്ലാതാക്കാന്‍ ആശാറാം ബാപ്പുവിന്റെ അനുയായികള്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013 ഓഗസ്റ്റിലാണ് ആശാറാം ബാപ്പുവിനെ ജോദ്പൂര്‍ പൊലീസ് അറസ്റ്റ്് ചെയ്തത്. ഇപ്പോള്‍ ജയിലിലാണ് ആശാറാം.