കർണാടകത്തിൽ വിധി ഇന്ന്; സ്പീക്കറുടെ അധികാരം പരിശോധിക്കേണ്ട സാഹചര്യമെന്ന് സുപ്രീം കോടതി

കോൺഗ്രസ‌്–-ജെഡിയു സഖ്യസർക്കാർ വ്യാഴാഴ‌്ച സഭയിൽ വിശ്വാസവോട്ടുതേടാനിരിക്കെ ഇന്നത്തെ വിധി ഏറെ നിർണായകമാകും

കർണാടകത്തിൽ വിധി ഇന്ന്; സ്പീക്കറുടെ അധികാരം പരിശോധിക്കേണ്ട സാഹചര്യമെന്ന് സുപ്രീം കോടതി

കർണാടകത്തിലെ വിമത എംഎൽഎമാരുടെ രാജിയുമായി ബന്ധപ്പെട്ട സ്പീക്കറുടെ നടപടികളെ സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതി ബുധനാഴ‌്ച പകൽ 10.30ന‌് വിധി പറയും. 15 വിമത എംഎൽഎമാരുടെയും സ‌്പീക്കർ കെ ആർ രമേഷ‌്കുമാറിന്റെയും ഹർജികളിൽ ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ വാദം പൂർത്തിയാക്കി. സ്പീക്കറുടെ അധികാരം പരിശോധിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. എംഎൽഎമാർ കൂറുമാറുകയോ രാജി വെക്കുകയോ ചെയ്ത് ഭരണമാറ്റം ഉണ്ടാകുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയുടെ വിധിക്ക് ഏറെ പ്രസക്തിയാണ് ഉള്ളത്.

കോൺഗ്രസ‌്–-ജെഡിയു സഖ്യസർക്കാർ വ്യാഴാഴ‌്ച സഭയിൽ വിശ്വാസവോട്ടുതേടാനിരിക്കെ ഇന്നത്തെ വിധി ഏറെ നിർണായകമാകും. സർക്കാരിന്റെ ഭാവി തന്നെ സുപ്രീം കോടതി വിധിയെ ആശ്രയിച്ചാണുള്ളത്.

Read More >>