റഫാൽ വിധി സുപ്രീം കോടതിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്പിച്ചുവെന്ന് അരുൺ ഷൂരി

സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്‍റെ പകർപ്പ് മാത്രമായിരുന്നു വിധിയെന്നും അദ്ദേഹം ആരോപിച്ചു.

റഫാൽ വിധി സുപ്രീം കോടതിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്പിച്ചുവെന്ന് അരുൺ ഷൂരി

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഹർജിയിലുണ്ടായ സുപ്രീംകോടതി വിധി ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ഷൂരി. സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്‍റെ പകർപ്പ് മാത്രമായിരുന്നു വിധിയെന്നും അദ്ദേഹം ആരോപിച്ചു.

ഹർജിയിലെ ഒരു പരാതിക്കാരൻ കൂടിയാണ് അരുൺ ഷൂരി. സുപ്രീംകോടതി വിധിയിക്കെതിരെ പുന:പരിശോധന ഹർജി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം റഫാൽ ഇടപാട് ചർച്ചയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതിരോധ മന്ത്രാലയത്തിന് സമാന്തരമായി പ്രവർത്തിച്ചെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി പറഞ്ഞു. ഇത് അസാധാരണ സംഭവമാണെന്നും എന്തിനാണ് റഫാൽ കരാറിൽ മാത്രം പ്രധാനമന്ത്രി അമിത താൽപര്യം കാണിക്കുന്നതെന്ന് വിശദീകരിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.