മുത്തലാഖില്‍ വാദം തുടങ്ങി: മൗലികാവകാശങ്ങളുടെ ഭാഗമെങ്കില്‍ ഇടപെടില്ലെന്നു സുപ്രീംകോടതി; ബഹുഭാര്യത്വ വിഷയം ഇപ്പോള്‍ പരിഗണിക്കുന്നില്ല

മുത്തലാഖിനു പുറമെ ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നീ ആചാരങ്ങളും നിരോധിക്കണമെന്നും ഹരജികളിൽ ആവശ്യപ്പെടുന്നുണ്ട്. മുത്തലാഖ് മതപരമായ അവകാശമോ ചടങ്ങോ മൗലികാവകാശത്തിന്റെ ഭാ​ഗമോ ആണോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. മതപരമായ ചടങ്ങാണെന്നു ബോധ്യപ്പെട്ടാൽ വിഷയത്തിൽ ഇടപെടില്ലെന്നു പറഞ്ഞ കോടതി ബഹുഭാര്യത്വ വിഷയം തൽക്കാലം പരി​ഗണിക്കുന്നില്ലെന്നും വ്യക്തമാക്കി.

മുത്തലാഖില്‍ വാദം തുടങ്ങി: മൗലികാവകാശങ്ങളുടെ ഭാഗമെങ്കില്‍ ഇടപെടില്ലെന്നു സുപ്രീംകോടതി; ബഹുഭാര്യത്വ വിഷയം ഇപ്പോള്‍ പരിഗണിക്കുന്നില്ല

മുത്തലാഖ് മൗലികാവകാശങ്ങളുടെ ഭാ​ഗമാണെങ്കിൽ കേസിൽ ഇടപെടില്ലെന്നു സുപ്രീംകോടതി. മുത്തലാഖ് നിരോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ഹരജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്.

മുത്തലാഖിനു പുറമെ ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നീ ആചാരങ്ങളും നിരോധിക്കണമെന്നും ഹരജികളിൽ ആവശ്യപ്പെടുന്നുണ്ട്. മുത്തലാഖ് മതപരമായ അവകാശമോ ചടങ്ങോ മൗലികാവകാശത്തിന്റെ ഭാ​ഗമോ ആണോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. മതപരമായ ചടങ്ങാണെന്നു ബോധ്യപ്പെട്ടാൽ വിഷയത്തിൽ ഇടപെടില്ലെന്നു പറഞ്ഞ കോടതി ബഹുഭാര്യത്വ വിഷയം തൽക്കാലം പരി​ഗണിക്കുന്നില്ലെന്നും വ്യക്തമാക്കി.

തുടർച്ചയായ ആറു ദിവസം വാദം കേട്ട ശേഷം കേസിൽ വിധി പറയാനാണ് കോടതി തീരുമാനം. ചീഫ് ജസ്റ്റിസ് ജെ എസ് ഖഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ കുര്യന്‍ ജോസഫ്, ആര്‍ എഫ് നരിമാന്‍, യു യു ലളിത്, അബ്ദുൽ നസീര്‍ എന്നിവരും ബഞ്ചില്‍ അംഗങ്ങളായുണ്ട്.

മുത്തലാഖ് ഉൾപ്പെടെയുള്ള ആചാരങ്ങൾ നിരോധിക്കണമെന്ന ആവശ്യമാണ് കേന്ദ്രസർക്കാർ ഹരജിയിൽ ഉന്നയിക്കുന്നത്. മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്‌ലാം അനുശാസിക്കുന്നതല്ലെന്നാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിട്ടുള്ളത്. എന്നാൽ കേന്ദ്ര സർക്കാരിന്‍റെ നിലപാടിനെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് എതിർത്തിരുന്നു. അറ്റോർണി ജനറൽ മുകുൾ റോത്ത​ഗിയാണ് കേന്ദ്രത്തിനു വേണ്ടി ഹാജരാകുന്നത്.