ശ​ബ​രി​മ​ല​ സ്ത്രീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നു വി​ട്ടു

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നതിനു ഭരണ​ഘടനാ സാധുതയുണ്ടോ, ക്ഷേത്രപ്രവേശന ചട്ടങ്ങളിൽ ഇത് അനുവദിക്കുന്നുണ്ടോ, സ്ത്രീകൾക്കു വിലക്കേർപ്പെടുത്തുന്നത് ലിം​ഗവിവേചനത്തിന്റെ പരിധിയിൽ വരുന്നുണ്ടോ, മൗലികാവകാശത്തിന്റെ ലംഘനമാകുന്നുണ്ടോ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ചിന്റെ പരി​ഗണനയിൽ വരുന്നത്.

ശ​ബ​രി​മ​ല​ സ്ത്രീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നു വി​ട്ടു

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. അഞ്ചം​ഗ ഭരണഘടനാ ബെഞ്ചിനാണ് ശ​ബ​രിമ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​ന​ത്തി​ന്‍റെ സാ​ധു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​നായി കേസ് കൈമാറിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് തീരുമാനമെടുത്തത്.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നതിനു ഭരണ​ഘടനാ സാധുതയുണ്ടോ, ക്ഷേത്രപ്രവേശന ചട്ടങ്ങളിൽ ഇത് അനുവദിക്കുന്നുണ്ടോ, സ്ത്രീകൾക്കു വിലക്കേർപ്പെടുത്തുന്നത് ലിം​ഗവിവേചനത്തിന്റെ പരിധിയിൽ വരുന്നുണ്ടോ, മൗലികാവകാശത്തിന്റെ ലംഘനമാകുന്നുണ്ടോ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ചിന്റെ പരി​ഗണനയിൽ വരുന്നത്. അതേസമയം, കേസിൽ എന്നു വാദം കേൾക്കുമെന്നു കോടതി വ്യക്തമാക്കിയിട്ടില്ല.

ശബരിമല സന്നിധാനത്ത് എല്ലാ വിഭാ​ഗം സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യം​ഗ് ലോയേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. കേസിൽ ദേവസ്വം ബോർഡിന്റേയും സംസ്ഥാന സർക്കാരിന്റേയും വിവിധ സംഘടനകളുടേയും ഭാ​ഗം കോടതി പരിശോധിച്ചിരുന്നു.

ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് ദേവസ്വസം ബോർഡ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ‌ സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിനെ അനുകൂലിച്ച് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

Read More >>