മല്യ കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനെന്നു സുപ്രീംകോടതി; ജൂലൈ 10നു നേരിട്ടു ഹാജരാകണം

മല്യ വായ്പയെടുത്ത ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിനായി 9000 കോടിയുടെ വായ്പയെടുത്ത ശേഷമാണ് അത് തിരിച്ചടയ്ക്കാതെ മല്യ ബ്രിട്ടനിലേക്കു നാടുവിട്ടത്. കടമെടുത്ത തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ ബാങ്കുകൾ നടത്തിവരുമ്പോഴായിരുന്നു മല്യയുടെ മുങ്ങൽ. അതേസമയം, മല്യയെ ഇന്ത്യയിലേക്കു എത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

ഇന്ത്യൻ ബാങ്കുകളിൽ നിന്നു കോടികൽ തട്ടി മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ കോടതിലയക്ഷ്യ കേസിൽ കുറ്റക്കാരനെന്നു സുപ്രീംകോടതി. ജൂലൈ 10നു നേരിട്ടു ഹാജരാകാനും മല്യയോട് സുപ്രീംകോടതി ഉത്തരവിട്ടു. കോടതിയുടെ ഉത്തരവില്ലാതെ സ്വത്തുക്കൾ വിൽക്കാൻ ശ്രമിച്ചതും നടപടിക്കു കാരണമായി.

മല്യ വായ്പയെടുത്ത ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിനായി 9000 കോടിയുടെ വായ്പയെടുത്ത ശേഷമാണ് അത് തിരിച്ചടയ്ക്കാതെ മല്യ ബ്രിട്ടനിലേക്കു നാടുവിട്ടത്. കടമെടുത്ത തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ ബാങ്കുകൾ നടത്തിവരുമ്പോഴായിരുന്നു മല്യയുടെ മുങ്ങൽ. അതേസമയം, മല്യയെ ഇന്ത്യയിലേക്കു എത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

നിലവിലെ ഉത്തരവു പ്രകാരം കോടതിയിൽ ഹാജരാകാതിരുന്നാൽ തടവും പിഴയുമായിരിക്കും മല്യയെ കാത്തിരിക്കുക. മല്യയുടെ 8041 കോടി രൂപയുടെ സ്വത്തുക്കള്‍ മാത്രമാണ് സര്‍ക്കാരിന് ഇതുവരെ കണ്ടുകെട്ടാൻ സാധിച്ചത്. കള്ളപ്പണം വെളുപ്പിച്ചതിനടക്കമുള്ള കേസുകളാണ് മല്യക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിട്ടുള്ളത്.