ബാബരി മസ്ജിദ് തകർത്ത കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി

രണ്ടാഴ്ചയ്ക്ക് ശേഷം വിഷയം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ പി സി ഘോഷ്, ആർ എഫ് നരിമാൻ എന്നിവരടങ്ങിയ ബഞ്ച് ആയിരിക്കും പരാതി പരിഗണിക്കുക.

ബാബരി മസ്ജിദ് തകർത്ത കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി

ബാബരി മസ്ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവർക്കെതിരെയുള്ള കേസുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി വച്ചു.

രണ്ടാഴ്ചയ്ക്ക് ശേഷം വിഷയം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ പി സി ഘോഷ്, ആർ എഫ് നരിമാൻ എന്നിവരടങ്ങിയ ബഞ്ച് ആയിരിക്കും പരാതി പരിഗണിക്കുക.

ബാബരി മസ്ജിദ് കേസിൽ എൽ കെ അദ്വാനി അടക്കമുള്ള നേതാക്കളെ കുറ്റവിമുക്തരാക്കി അലഹാബാദ് കോടതിയുടെ വിധിയ്ക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ സാങ്കേതികമായി മാത്രം വിധിയെ സമീപിക്കാനാവില്ലെന്നും കേസിനെ പുനർജീവിപ്പിക്കാനുള്ള അവസരം നൽകുന്നെന്നും സുപ്രീം കോടതി അറിയിച്ചു.