ഡിസംബർ 31 ന് ശേഷം നോട്ടുകൾ മാറാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താത്തതെന്ത്? സുപ്രീം കോടതി

സുധ മിശ്ര എന്നയാൾ നൽകിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. നരേന്ദ്ര മോദി വാഗ്ദാനം ചെയ്തത് പോലെ നോട്ടുകൾ റിസർവ്വ് ബാങ്ക് വഴി മാറ്റാൻ അനുവദിക്കാത്തതിന്റെ ചോദ്യം ചെയ്യുകയായിരുന്നു സുധയുടെ പരാതിയിൽ.

ഡിസംബർ 31 ന് ശേഷം നോട്ടുകൾ മാറാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താത്തതെന്ത്? സുപ്രീം കോടതി

പിൻവലിച്ച നോട്ടുകൾ ഡിസംബർ 31 നു ശേഷം നിക്ഷേപിക്കാൻ പൗരന്മാർക്ക് സൗകര്യം ഏർപ്പെടുത്താത് എന്തുകൊണ്ടാണെന്ന് റിസർവ്വ് ബാങ്കിനോട് സുപ്രീം കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് കേന്ദ്രസർക്കാരിനും റിസർവ്വ് ബാങ്കിനും മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം നൽകി.

സുധ മിശ്ര എന്നയാൾ നൽകിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. നരേന്ദ്ര മോദി വാഗ്ദാനം ചെയ്തത് പോലെ നോട്ടുകൾ റിസർവ്വ് ബാങ്ക് വഴി മാറ്റാൻ അനുവദിക്കാത്തതിന്റെ ചോദ്യം ചെയ്യുകയായിരുന്നു സുധയുടെ പരാതിയിൽ.

നവംബർ 8 ന് 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിക്കുമ്പോൾ മാർച്ച് 31 വരെ നോട്ടുകൾ മാറാവുന്നതാണെന്ന് പറഞ്ഞിരുന്നു.

ഏപ്രിൽ 11 ന് അടുത്ത ഹിയറിംഗ് ഉണ്ടാകുമെന്ന് പറഞ്ഞ കോടതി പരാതിക്കാരിയോട് ഡിസംബർ 31 ന് മുമ്പ് ഇന്ത്യയ്ക്ക് പുറത്തായിരുന്നോ എന്നും ചോദിച്ചു.