മേൽവിലാസമില്ലാത്തവർ രാജ്യത്തിന്റെ ഭാ​ഗമല്ലേയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കിടപ്പാടമില്ലാത്തവർക്ക് എങ്ങനെയാണ് ആധാർ ലഭ്യമാക്കുകയെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. ഉത്തർപ്രദേശിൽ വീട്ടിലാത്തവർക്ക് ആവശ്യത്തിന് രാത്രികാല അഭയകേന്ദ്രങ്ങൾ ഇല്ലാത്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ചോദിച്ചത്.

മേൽവിലാസമില്ലാത്തവർ രാജ്യത്തിന്റെ ഭാ​ഗമല്ലേയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

മേൽവിലാസമില്ലാത്തവരെ രാജ്യത്തിന്റെ ഭാഗമായി കാണുന്നില്ലെയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കിടപ്പാടമില്ലാത്തവർക്ക് എങ്ങനെയാണ് ആധാർ ലഭ്യമാക്കുകയെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. വിവിധ ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുമ്പോൾ മേൽവിലാസമില്ലാത്തവരെ സർക്കാരിന്റെ ഭാഗമായി കാണുന്നില്ലേയെന്നാണ് ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ സാമൂഹ്യക്ഷേമ ബെഞ്ച് ചോദിച്ചത്.

ഉത്തർപ്രദേശിൽ വീട്ടിലാത്തവർക്ക് ആവശ്യത്തിന് രാത്രികാല അഭയകേന്ദ്രങ്ങൾ ഇല്ലാത്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ചോദിച്ചത്. 2011ലെ സെൻസസ് പ്രകാരം രാജ്യത്ത് 17ലക്ഷം ആളുകൾ ഭവനരഹിതരാണ്. ഇത് ജനസംഖ്യയുടെ 0.15 ശതമാനമാണ്. വീടില്ലാത്തവർ രാജ്യത്തിന്റെ ഭാഗമല്ലെന്ന് പറയുന്നത് തെറ്റാണെന്ന് വ്യക്തമാക്കി അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത നഗരപ്രദേശങ്ങളിൽ ഭവനരഹിതമായി കഴിയുന്നവർ ഗ്രാമങ്ങളിൽ നിന്ന് കുടിയേറിയവരാണെന്നും അവർക്ക് സ്വന്തം നാട്ടിൽ വീടും വിലാസവും ഉണ്ടാകുമെന്നും അറിയിച്ചു. ഇക്കാര്യത്തിൽ ആധാർ അതോറിറ്റിയിൽ നിന്ന് കൂടുതൽ വിശദീകരണം തേടാമെന്നും തുഷാർ മെഹ്ത കോടതിയെ അറിയിച്ചു.

Story by
Read More >>