സുപ്രീം കോടതി ജഡ്ജിമാരുടെ പ്രതിഷേധം; വിവിധ പ്രതികരണങ്ങളിലൂടെ

രാജ്യത്ത് ചരിത്രത്തിലാദ്യമായി സുപ്രീം കോടതി ജഡ്ജിമാരുടെ പ്രതിഷേധത്തിൽ മുൻ ന്യായാധിപന്മാരും അഭിഭാഷകരും രാഷ്ട്രീയക്കാരും പ്രതികരിക്കുന്നു. പത്ര സമ്മേളനം വിളിച്ചു കാര്യങ്ങൾ മാധ്യമങ്ങളോട് പറയുവാൻ തക്കരീതിയിൽ ജഡ്ജിമാർ തയ്യാറായിട്ടുണ്ടെങ്കിൽ അതിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രമുഖ ന്യായിധപന്മാരുടെയും അഭിഭാഷകരുടെയും ഏകാഭിപ്രായം.

സുപ്രീം കോടതി ജഡ്ജിമാരുടെ പ്രതിഷേധം; വിവിധ പ്രതികരണങ്ങളിലൂടെ

രാജ്യത്ത് ചരിത്രത്തിലാദ്യമായി സുപ്രീം കോടതി ജഡ്ജിമാരുടെ പ്രതിഷേധത്തിൽ മുൻ ന്യായാധിപന്മാരും അഭിഭാഷകരും രാഷ്ട്രീയക്കാരും പ്രതികരിക്കുന്നു. പത്ര സമ്മേളനം വിളിച്ചു കാര്യങ്ങൾ മാധ്യമങ്ങളോട് പറയുവാൻ തക്കരീതിയിൽ ജഡ്ജിമാർ തയ്യാറായിട്ടുണ്ടെങ്കിൽ അതിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രമുഖ ന്യായിധപന്മാരുടെയും അഭിഭാഷകരുടെയും ഏകാഭിപ്രായം.

കൊളീജിയത്തിനെതിരെ സമരം നടത്തുന്ന ന്യായാധിപരോട് വിഷയം വ്യക്തിപരമായി കണക്കാക്കരുതെന്ന് മുൻ സുപ്രീം കോടതി ജഡ്ജി എ കെ ഗാംഗുലി. ഇതൊരു ഈഗോ പ്രശ്നമായി ന്യായാധിപർ കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

"മുഖ്യ ന്യായാധിപനെ സമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവർ ശ്രമിച്ചെന്നും അത് നടന്നില്ലെന്നും ഞാനറിഞ്ഞു. മുഖ്യ ന്യായാധിപൻ ഈ പ്രശ്നം ആഭ്യന്തരമായി തന്നെ പരിഹരിക്കാൻ ശ്രമിക്കണം. എങ്കിൽ മാത്രമേ തന്റെ സഹപ്രവർത്തകരുടെ ബഹുമാനം അദ്ദേഹത്തിന് ലഭിക്കുകയുള്ളൂ." ഗാംഗുലി പറഞ്ഞു

"ഇത് വളരെ ഗുരുതരമായ ഒരു കാര്യമാണ്. ചീഫ് ജസ്റ്റിസിന് മേൽ ഒരു വലിയ നിഴൽ പതിഞ്ഞു കഴിഞ്ഞു. ആരെങ്കിലും ഈ അവസ്ഥയെ അഭിമുഖീകരിക്കണം. മുഖ്യനയായാധിപന്‍ അധികാരം ദുർവിനിയോഗം ചെയ്യുകയാണെങ്കിൽ അതിനുള്ള പരിഹാരം കാണണം- പ്രശാന്ത് ഭൂഷൺ

ജനാധിപത്യത്തിന്റെ സ്തൂപങ്ങൾ അപകടത്തിലാണെന്ന് ജനതാദൾ നേതാവ് ശരദ് യാദവ് പറഞ്ഞു. ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർ പൊതുജനമധ്യത്തിൽ വന്നു മാധ്യമങ്ങളോട് തങ്ങളുടെ അമർഷം രേഖപ്പെടുത്തിയെന്നും നീതിന്യായവ്യവസ്ഥ തകരാറിലായാൽ ജനാധിപത്യവും തകരാറിലാകും എന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന അഭിഭാഷകനായ സൽമാൻ ഖുർഷിദ് സംഭവം വേദനയുണ്ടാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. പരമോന്നത നീതിപീഠത്തിലെ ന്യായാധിപർ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ നിർബന്ധിതരാകേണ്ടി വന്നത് വേദനാജനകമാണ്- അദ്ദേഹം പറഞ്ഞു.

ന്യായാധിപർ ഇങ്ങനെ തീരുമാനമെടുത്തതിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് അഭിഭാഷകൻ എസ് സ്വാമി പറഞ്ഞു. ആർജവമുള്ള ഒരു കൂട്ടം ആൾക്കാരാണ് അവർ. കരിയറിൽ ഏറെ ത്യാഗം സഹിച്ചാണ് അവർ ഇവിടെ വരെയെത്തിയത്. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും എസ് സ്വാമി പറഞ്ഞു.

മുഖ്യ ന്യായാധിപൻ തന്റെ തീരുമാനങ്ങളിൽ ഏകപക്ഷീയത കാണിക്കരുത്- ഇന്ദിര ജയസിംഗ്.

സഹപ്രവർത്തകരുടെ അഭിപ്രായങ്ങൾ മാനിച്ചാണ് അദ്ദേഹം തീരുമാനങ്ങൾ എടുക്കേണ്ടത്. പത്ര സമ്മേളനം വിളിക്കാൻ അവരെ നിർബന്ധിതരാക്കിയിട്ടുണ്ടെങ്കിൽ എന്തെങ്കിലും ഗൗരവമായ പ്രശ്നമുണ്ടാവാം. പക്ഷെ, ലോയ്ക്ക് ഇതിലെ ബന്ധമെന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. - വിരമിച്ച സുപ്രീം കോടതി ജഡ്ജി മുകുൾ മുദ്ഗൽ അഭിപ്രായപെട്ടു.

Read More >>