കോണ്‍ഗ്രസ് സഖ്യം: അച്ഛന്‍ ബിജെപിയുമായി ചേര്‍ന്ന തെറ്റിനുള്ള പ്രായ്ശ്ചിത്തമെന്ന് കുമാര സ്വാമി

തങ്ങളുടെ എംഎല്‍എമാര്‍ക്ക് ബിജെപി 100 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസ് സഖ്യം: അച്ഛന്‍ ബിജെപിയുമായി ചേര്‍ന്ന തെറ്റിനുള്ള പ്രായ്ശ്ചിത്തമെന്ന് കുമാര സ്വാമി

തന്റെ പിതാവ് എച്ച് ഡി ദേവഗൗഡ ബിജെപിയുമായി സഖ്യം ചേര്‍ന്നതിനുള്ള പ്രായശ്ചിത്തമാണ് ഇപ്പോള്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിലൂടെ ചെയ്യുന്നതെന്ന് ജെഡി (എസ്) നേതാവ് എച്ച് ഡി കുമാര സ്വാമി പറഞ്ഞു. ബിജെപിയുമായുള്ള സഖ്യം കൊണ്ടുണ്ടായ കറുത്ത പാട് നീക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

''ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എനിക്ക് വാഗ്ദാനങ്ങള്‍ ലഭിച്ചു. 2004ലും 2005ലും ബിജെപിയോട് സഖ്യമുണ്ടാക്കാനുള്ള എന്റെ തീരുമാനത്തിലൂടെ അച്ഛന്റെ രാഷ്ട്രീയ ജീവിതത്തില്‍ കറുത്ത അധ്യായമാണ് എഴുതിച്ചേര്‍ക്കപ്പെട്ടത്. അത് തിരുത്താനുള്ള അവസരം ഇപ്പോള്‍ ദൈവം നല്‍കിയിരിക്കുകയാണ്. ഞങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ്'' കുമാര സ്വാമി പറഞ്ഞു. തങ്ങളുടെ എംഎല്‍എമാര്‍ക്ക് ബിജെപി 100 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Read More >>