ആരാധകരെ കാണാനൊരുങ്ങി സൂപ്പര്‍ സ്റ്റാര്‍; രാഷ്ട്രീയപ്രവേശം പ്രതീക്ഷിച്ച് തമിഴകം

മലേഷ്യയുടെ പ്രധാനമന്ത്രി നജീബ് റസാഖ് ഇന്ന് രാവിലെ രജനീകാന്തിനെ അദ്ദേഹത്തിന്‌റെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരോട് രജനി സംസാരിച്ചു. ഏറെ നാളുകള്‍ക്കു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നത്. അപ്പോഴാണ് ആരാധകരെ കാണുന്ന കാര്യം രജനി വെളിപ്പെടുത്തിയത്.

ആരാധകരെ കാണാനൊരുങ്ങി സൂപ്പര്‍ സ്റ്റാര്‍; രാഷ്ട്രീയപ്രവേശം പ്രതീക്ഷിച്ച് തമിഴകം

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തമിഴകരാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നത് എപ്പോള്‍ എന്നറിയാന്‍ കാത്തിരിക്കുകയാണ് തമിഴകം.

അടുത്തിടെ ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി ഗംഗൈ അമരന്‍ രജനിയെ സന്ദര്‍ശിച്ചത് ചര്‍ച്ചയായിരുന്നു. രജനീകാന്ത് ബിജെപിയിലേയ്ക്ക് എന്ന് വാര്‍ത്തകള്‍ പരന്നു. രജനി തന്നെ പിന്നീട് അത് ട്വിറ്ററിലൂടെ നിഷേധിക്കുകയായിരുന്നു. എന്നാലും അദ്ദേഹം രാഷ്ട്രീയത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് തമിഴ് മക്കള്‍. പ്രത്യേകിച്ചും രജനീരസികര്‍ എന്നറിയപ്പെടുന്ന ആരാധകര്‍.

ഇപ്പോഴിതാ ഏപ്രില്‍ പതിനൊന്നിന് സൂപ്പര്‍ സ്റ്റാര്‍ തന്‌റെ ആരാധകരെ കാണാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയില്‍ മതിമറന്നിരിക്കുകയാണ് അവര്‍.

മലേഷ്യയുടെ പ്രധാനമന്ത്രി നജീബ് റസാഖ് ഇന്ന് രാവിലെ രജനീകാന്തിനെ അദ്ദേഹത്തിന്‌റെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരോട് രജനി സംസാരിച്ചു. ഏറെ നാളുകള്‍ക്കു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നത്. അപ്പോഴാണ് ആരാധകരെ കാണുന്ന കാര്യം രജനി വെളിപ്പെടുത്തിയത്.

ഏപ്രില്‍ പതിനൊന്നിന് തന്‌റെ ആരാധകരെ കാണാന്‍ തീരുമാനിച്ചെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ ആ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയലക്ഷ്യം ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story by