രാഷ്ട്രീയപ്രവേശം ദൈവഹിതം അനുസരിച്ച്: രജനീകാന്ത്

'ദൈവം ആഗ്രഹിക്കുകയാണെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കും. അങ്ങിനെയാണെങ്കില്‍, ഞാന്‍ സത്യസന്ധനായിരിക്കും. പണത്തിനായി രാഷ്ട്രീയം കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ല. അങ്ങിനെയുള്ളവരുമായി ഞാന്‍ ജോലി ചെയ്യില്ല,' രജനി പറഞ്ഞു.

രാഷ്ട്രീയപ്രവേശം ദൈവഹിതം അനുസരിച്ച്: രജനീകാന്ത്

രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന സൂചന നൽകി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് . ദൈവഹിതം അങ്ങിനെയാണെങ്കില്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുമെന്നു അദ്ദേഹം തന്‌റെ ആരാധകരുമായി സംസാരിക്കുമ്പോള്‍ പറഞ്ഞു.

'നമ്മള്‍ ജീവിതത്തില്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നതു ദൈവമാണ്. ഇപ്പോള്‍, ഞാന്‍ ഒരു നടനായിരിക്കണമെന്നാണ് ദൈവത്തിന്‌റെ ആഗ്രഹം, ഞാനെന്‌റെ ഉത്തരവാദിത്തം നടപ്പിലാക്കുകയും ചെയ്യുന്നു. ദൈവം ആഗ്രഹിക്കുകയാണെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കും. അങ്ങിനെയാണെങ്കില്‍, ഞാന്‍ സത്യസന്ധനായിരിക്കും. പണത്തിനായി രാഷ്ട്രീയം കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ല. അങ്ങിനെയുള്ളവരുമായി ഞാന്‍ ജോലി ചെയ്യില്ല,' രജനി പറഞ്ഞു.

രണ്ടു പതിറ്റാണ്ടു മുമ്പു ഡിഎംകെയെ പിന്തുണച്ചതു രാഷ്ട്രീയമായ അപകടമായിപ്പോയെന്നു അദ്ദേഹം പറഞ്ഞു. 1996 ല്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിതയേയും അവരുടെ രാഷ്ട്രീയത്തിനേയും രജനി വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്‌റെ വിമര്‍ശനം ജയലളിതയുടെ പരാജയത്തിനു കാരണമാകുകയും ചെയ്തു. ജയലളിതയ്ക്കു രജനിയോട് അടങ്ങാത്ത വൈരാഗ്യം ഉണ്ടായിരുന്നു. അന്നു രജനിയ്ക്കു പിന്തുണയുമായി എത്തിയതു ഡിഎംകെ ആയിരുന്നു. ഡിഎംകെ രജനിയുടെ പേരു പലപ്രാവശ്യം ഉപയോഗപ്പെടുത്തിയതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നു.

താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടുയുടെ കൂടെയും ചേരുന്നില്ലെന്നു രജനി പറഞ്ഞു. എങ്കിലും ബിജെപി തങ്ങള്‍ക്കു തമിഴ്‌നാട്ടില്‍ നിലയുറപ്പിക്കാനുള്ള ആയുധമായി കണ്ടെത്തിയിരിക്കുന്നതു രജനിയെയാണ്. ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പില്‍ രജനിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. തമിഴ്‌നാട് ബിജെപി നേതാക്കള്‍ രജനീകാന്തിനേയും ലതാ രജനീകാന്തിനെയും കണ്ടു ഇക്കാര്യം സംസാരിച്ചതായും അറിയുന്നു.

താന്‍ രാഷ്ട്രീയത്തില്‍ വരുമെന്ന സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും അതു ഏതു പാര്‍ട്ടിയുടെ ടിക്കറ്റിലാണെന്നോ സ്വന്തം പാര്‍ട്ടി തുടങ്ങുമെന്നോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലാത്തതു വീണ്ടും രജനി-രാഷ്ട്രീയം എന്ന ചര്‍ച്ചകളിലേയ്ക്കു തിരിച്ചു പോകുകയാണു തമിഴകം.

Story by