സുനന്ദ പുഷ്‌കറിന്റെ മരണം; ഹോട്ടല്‍ ലീലാ പാലസിനു നേരിട്ടത് 50 ലക്ഷം രൂപയുടെ നഷ്ടം

2014 ജനുവരി 17നു രാത്രിയിലാണ് ഡല്‍ഹി ചാണക്യ പുരിയിലെ ലീല പാലസ് ഹോട്ടലിന്റെ 345ാം മുറിയിലാണ് ദുരൂഹതകളുയര്‍ത്തി സുന്ദ പുഷ്‌കര്‍ മരിച്ച നലയില്‍ കാണപ്പെട്ടത്...

സുനന്ദ പുഷ്‌കറിന്റെ മരണം; ഹോട്ടല്‍ ലീലാ പാലസിനു നേരിട്ടത് 50 ലക്ഷം രൂപയുടെ നഷ്ടം

എംപിയും മുന്‍മന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരണപ്പെട്ടതിനെ തുടര്‍ന്നു ലീലാ പാലസ് ഹോട്ടലിനു നേരിട്ടത് ഇതുവരെ 50 ലക്ഷം രൂപയുടെ നഷ്ടം. സുനന്ദയുടെ മരണത്തെ തുടര്‍ന്നു തുടര്‍ച്ചയായി ഈ മുറി പൂട്ടിയിട്ടതു മൂലമാണ് 50 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതെന്നു ഹോട്ടല്‍ ഉടമ പറയുന്നു.

2014 ജനുവരി 17നു രാത്രിയിലാണ് ഡല്‍ഹി ചാണക്യ പുരിയിലെ ലീല പാലസ് ഹോട്ടലിന്റെ 345ാം മുറിയിലാണ് ദുരൂഹതകളുയര്‍ത്തി സുന്ദ പുഷ്‌കര്‍ മരിച്ച നലയില്‍ കാണപ്പെട്ടത്. ഈ മുറി സുനന്ദയുടെ മരണത്തിനു ശേഷം ഇന്നു വരെയും അതിഥി കള്‍ക്കായി തുറന്നിട്ടില്ല. ഇതു സംബന്ധിച്ച് ഡല്‍ഹി പോലീസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

സുനന്ദ ഉപയോഗിച്ചിരുന്ന മുറിക്ക് പ്രതിദിന വാടക 55,000 മുതല്‍ 61,000 വരെ രൂപയാണെന്നും മൂന്നര വര്‍ഷത്തോളമായി മുറി അടച്ചിട്ടിരിക്കുകയാണെന്നും ഉടമകള്‍ ചൂണ്ടിക്കാട്ടി. സുനന്ദ മരിച്ച ദിവസം തന്നെ പ്രസ്തുത മുറി ഡല്‍ഹി പോലീസ് അടച്ചു മുദ്രവച്ചു. മുറി ഇതുവരെ തുറക്കാത്തതു മൂലം വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്നും അതുകൊണ്ടു മുറി എത്രയുംവേഗം തുറക്കാന്‍ അവദിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നഷ്ടക്കണക്ക് വിവരിച്ചിരിക്കുന്നത്.

ഹോട്ടലില്‍ പോലീസിന്റെ ഇടക്കിടെയുള്ള സന്ദര്‍ശനം ഉപഭോക്താക്കള്‍ക്കു ബുദ്ധിമുട്ടാവുന്നുണ്ടെന്നും ഉടമകള്‍ കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിച്ച ഡല്‍ഹി മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മ പോലീസിന് കഴിഞ്ഞദിവസം നോട്ടീസയച്ചിരുന്നു. ഇനി എത്രകാലം മുറി അടച്ചിടേണ്ടിവരുമെന്നും അന്വേഷണത്തിന്റെ ഭാഗമായി ഇനി എത്രതവണ ഹോട്ടല്‍ സന്ദര്‍ശിക്കേണ്ടിവരുമെന്നും നോട്ടീസില്‍ കോടതി ചോദിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഇനിയും മുറി പരിശോധിക്കേണ്ടിവരുമെന്നും വിദേശ ഫോറന്‍സിക് വിദഗ്ധര്‍ മുറിയില്‍ സന്ദര്‍ശനം നടത്തിയേക്കുമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ പോലീസ് കോടതിയെ അറിയിച്ചു. കേസ് അടുത്തമാസം പത്തിനു പരിഗണിക്കുവാന്‍ മാറ്റിയിരിക്കുകയാണ്.

Read More >>