അരവിന്ദ് കെജ്രിവാൾ അധികാര ദുർവിനിയോ​ഗം നടത്തിയെന്ന് ശു​ഗ്ലു കമ്മീഷൻ റിപ്പാർട്ട്; നിയമനങ്ങളിൽ വൻ ക്രമക്കേട് നടന്നെന്നും കുറ്റപ്പെടുത്തൽ

ലെഫ്.ഗവര്‍ണര്‍ നജീബ് ജങ് ചുമതലപ്പെടുത്തിയ മൂന്നംഗ പാനല്‍ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്. ആം ആദ്മി പാർട്ടിക്ക് ഓഫീസ് നിർമിക്കാൻ സ്ഥലം അനുവദിച്ചതിലും മന്ത്രി സത്യേന്ദ്ര ജെയ്ന്റെ മകളെ ആരോ​ഗ്യമിഷൻ ഡയറക്ടറായി നിയമച്ചതിലുമെല്ലാം ക്രമക്കേടുകൾ നടന്നു. ഇതുകൂടാതെ, ഡിസിഡബ്ല്യൂ ചെയർപേഴ്സൺ സ്വാതി മാലിവാളിന് വസതി അനുവദിച്ചതിനെയും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

അരവിന്ദ് കെജ്രിവാൾ അധികാര ദുർവിനിയോ​ഗം നടത്തിയെന്ന് ശു​ഗ്ലു കമ്മീഷൻ റിപ്പാർട്ട്; നിയമനങ്ങളിൽ വൻ ക്രമക്കേട് നടന്നെന്നും കുറ്റപ്പെടുത്തൽ

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ അധികാര ദുർവിനിയോ​ഗം നടത്തിയെന്ന് ശു​ഗ്ലു കമ്മീഷൻ റിപ്പാർട്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിർദേശപ്രകാരം മന്ത്രിമാർ ലെഫ്റ്റനെന്റ് ​ഗവർണറോടു ചോദിക്കാതെ പല അനുമതികളും നൽകാൻ തുടങ്ങിയെന്നും പലതിലും ​ഗുരുതരമായ ക്രമേക്കെടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മാത്രമല്ല, ​ഗവർണറുമായി കൂടിയാലോചന നടത്താതെ സർക്കാർ നടത്തിയ പല നിയമനങ്ങളിലും വെട്ടിപ്പുകൾ നടന്നിട്ടുണ്ടന്നും 100 പേജ് വരുന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അഴിമതി വിരുദ്ധ ബെഞ്ചിലെ ഉദ്യോഗസ്ഥരുടെ നിയമനങ്ങളും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവും അടക്കം ചോദ്യം ചെയ്തുകൊണ്ടാണ് ശു​ഗ്ലു കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ലെഫ്.ഗവര്‍ണര്‍ നജീബ് ജങ് ചുമതലപ്പെടുത്തിയ മൂന്നംഗ പാനല്‍ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്. ആം ആദ്മി പാർട്ടിക്ക് ഓഫീസ് നിർമിക്കാൻ സ്ഥലം അനുവദിച്ചതിലും മന്ത്രി സത്യേന്ദ്ര ജെയ്ന്റെ മകളെ ആരോ​ഗ്യമിഷൻ ഡയറക്ടറായി നിയമച്ചതിലുമെല്ലാം ക്രമക്കേടുകൾ നടന്നു. ഇതുകൂടാതെ, ഡിസിഡബ്ല്യൂ ചെയർപേഴ്സൺ സ്വാതി മാലിവാളിന് വസതി അനുവദിച്ചതിനെയും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ശു​ഗ്ലുവിനു പുറമെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗോപാലസ്വാമി, മുൻ വിജിലൻസ് കമ്മീഷണർ പ്രദീപ് കുമാർ എന്നിവരും 2016 ഓഗസ്ത് 30ന് ലഫ്.​ഗവർണർ നജീബ് ജങ് ഉണ്ടാക്കിയ സമിതിയിൽ അം​ഗങ്ങളാണ്. ലെഫ്. ​ഗവർണറുടെ അനുമതിയില്ലാതെ ഡൽഹി സർക്കാർ തീരുമാനമെടുത്ത 400 ഫയലുകളെ കുറിച്ച് പരിശോധിക്കാനാണ് മൂന്നം​ഗ സമിതിയെ നിയമിച്ചത്.