മദ്ധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എണ്‍പതുകാരിയുടെ ജഡം നായകള്‍ തിന്നു

ജഡത്തിന്‌റെ ഏതാണ്ട് എല്ലാ ഭാഗവും തെരുവുനായകള്‍ തിന്നിരുന്നു. ശരീരത്തിന്‌റെ മുകള്‍ഭാഗം മാത്രം അവശേഷിച്ചിരുന്നു. വൃദ്ധ ആശുപത്രിയുടെ പുറത്തിറങ്ങിയപ്പോള്‍ നായകള്‍ ആക്രമിച്ചതായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മദ്ധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എണ്‍പതുകാരിയുടെ ജഡം നായകള്‍ തിന്നു

എണ്‍പത് വയസ്സുള്ള വൃദ്ധയുടെ ജഡം തെരുവുനായകള്‍ കടിച്ച് മുറിച്ച നിലയില്‍ കണ്ടെത്തി. മദ്ധ്യപ്രദേശിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായതായിരുന്നു വൃദ്ധയെ.

പ്രസവവാര്‍ഡിനരികില്‍ വച്ചാണ് ജഡം കണ്ടത്. ആശുപത്രി പരിസരത്ത് ദുര്‍ഗന്ധം വമിക്കുന്നത് രോഗികള്‍ ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍ പപെടുത്തിയപ്പോഴാണ് കാണാതായ വൃദ്ധയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന്‌റെ ഏതാണ്ട് എല്ലാ ഭാഗവും തെരുവുനായകള്‍ തിന്നിരുന്നു. ശരീരത്തിന്‌റെ മുകള്‍ഭാഗം മാത്രം അവശേഷിച്ചിരുന്നു.

വൃദ്ധ ആശുപത്രിയുടെ പുറത്തിറങ്ങിയപ്പോള്‍ നായകള്‍ ആക്രമിച്ചതായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗുണ ജില്ലയിലെ മധുസൂദന്‍ഗധ് എന്ന സ്ഥലത്ത് നിന്നും വന്ന അവരെ റോഡില്‍ അവശയായി കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ആണ് അവരെ ആശുപത്രിയില്‍ എത്തിച്ചത്.

മാര്‍ച്ച് 19 മുതല്‍ അവരെ കാണാതായിരുന്നു. ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതിയും കൊടുത്തിരുന്നു. അവശേഷിച്ച ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.