കാശ്മീരിലെ കല്ലേറുകാരെ വെടിവച്ചുകൊല്ലണമെന്ന് കേന്ദ്രമന്ത്രി

ഒരിക്കല്‍ അടികിട്ടിയാല്‍ കാശ്മീരികള്‍ കല്ലെറിയില്ല. അവര്‍ എന്തുതരത്തിലുള്ള സ്വാതന്ത്ര്യമാണ് ആവശ്യപ്പെടുന്നത്? ഷൂകൊണ്ട് അടികിട്ടിയില്ലെങ്കില്‍ ഇവര്‍ പൈശാചിക കൃത്യത്തില്‍നിന്നും പിന്‍ന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരിലെ കല്ലേറുകാരെ വെടിവച്ചുകൊല്ലണമെന്ന് കേന്ദ്രമന്ത്രി

കാശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ കല്ലേറുകാരെ വെടിവച്ചുകൊല്ലണമെന്നു കേന്ദ്ര വ്യവസായ മന്ത്രി ചാന്ദര്‍ പ്രകാശ് ഗംഗ. ഗ്രേറ്റ് കാശ്മീര്‍ എന്ന പത്രമാണ് മന്ത്രിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.

'അവര്‍ ഇവിടുത്തുകാരായാലും പാകിസ്ഥാനില്‍നിന്നുള്ളവരായാലും അവരെ ബുള്ളറ്റുകൊണ്ടാണ് നേരിടേണ്ടത്. ബുള്ളറ്റുകൊണ്ടല്ലെങ്കില്‍ കാനുകള്‍കൊണ്ടെങ്കിലും ശിക്ഷിക്കണം,' മന്ത്രി പറഞ്ഞു.

ഒരിക്കല്‍ അടികിട്ടിയാല്‍ കാശ്മീരികള്‍ കല്ലെറിയില്ല. അവര്‍ എന്തുതരത്തിലുള്ള സ്വാതന്ത്ര്യമാണ് ആവശ്യപ്പെടുന്നത്? ഷൂകൊണ്ട് അടികിട്ടിയില്ലെങ്കില്‍ ഇവര്‍ പൈശാചിക കൃത്യത്തില്‍നിന്നും പിന്‍ന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story by