ഇന്ത്യൻ പെൺകുട്ടികൾക്ക് സ്പോർട്സ് ഓസ്കാർ; അഭിമാനമായി യുവ

ഫ്രാൻസിലെ മൊണോക്കോയിൽ വെച്ചായിരുന്നു പുരസ്കാര വിതരണം.

ഇന്ത്യൻ പെൺകുട്ടികൾക്ക് സ്പോർട്സ് ഓസ്കാർ; അഭിമാനമായി യുവ

സ്പോർട്സ് ഓസ്കാർ എന്നറിയപ്പെടുന്ന ലോറസ് അവാർഡ് ഇന്ത്യൻ പെൺകുട്ടികൾക്ക്. പെൺകുട്ടികളുടെ ഫുട്ബോൾ പരിശീലനത്തിനായി പ്രവർത്തിക്കുന്ന ജാർഖണ്ഡിലെ യുവ എന്ന എൻജിഓ ആണ് ഇന്ത്യയുടെ അഭിമാനമുയർത്തി പുരസ്കാരം ഏറ്റു വാങ്ങിയത്. ഫ്രാൻസിലെ മൊണോക്കോയിൽ വെച്ചായിരുന്നു പുരസ്കാര വിതരണം.'സ്പോർട്ട് ഫോർ ഗുഡ്' എന്ന പുരസ്കാരമാണ് യുവയ്ക്ക് ലഭിച്ചത്. അമേരിക്കക്കാരനായ ഫ്രാങ്ക് ഗാസ്റ്റ്ലറുടെ നേതൃത്വത്തിൽ 2009ൽ പ്രവർത്തനമാരംഭിച്ച ഈ എൻജിഓ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് കാല്പന്തു കളിയെക്കുറിച്ചുള്ള അവബോധം നൽകാനും അവരെ പരിശീലിപ്പിക്കാനുമാണ് നില കൊള്ളുന്നത്. ഇതിനകം 450 പെൺകുട്ടികളാണ് ഇവിടെ പരിശീലിക്കുന്നത്. ഇവരിൽ പെട്ട നാലു പെൺകുട്ടികളാണ്- ഹിത, നിത, രാധ, കോനിക- മൊണോക്കോയിലെത്തി പുരസ്കാരം ഏറ്റു വാങ്ങിയത്.

യുവയിലെ കോച്ചുമാരിൽ 90 ശതമാനവും സ്ത്രീകളാണ്. 2015ൽ യൂത്ത് സ്കൂളും സംഘടന തുടങ്ങിയിട്ടുണ്ട്.