'വൈരാഗ്യമുണ്ടെങ്കില്‍ നേരിട്ട് പറഞ്ഞുതീര്‍ക്കൂ'; കെജ്‌റിവാളിനോട് റോബര്‍ട്ട് വധ്ര

''മറ്റ് ആളുകളെക്കൊണ്ട് എനിക്കെതിരെ എന്തെങ്കിലും വിളിച്ചുപറയിക്കുന്നതിന് പകരം നേരിട്ട് എന്നോട് സംസാരിക്കൂ'' ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വധ്ര പറയുന്നു.

വൈരാഗ്യമുണ്ടെങ്കില്‍ നേരിട്ട് പറഞ്ഞുതീര്‍ക്കൂ; കെജ്‌റിവാളിനോട് റോബര്‍ട്ട് വധ്ര

തന്നെ നിരന്തരമായി വേട്ടയാടുന്നതായി ആരോപിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധ്ര ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളിനെതിരെ രംഗത്ത്. കെജ്‌റിവാള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ വധ്ര ഡല്‍ഹി എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ നേരിട്ട് സംസാരിക്കാനും ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പട്ടു.

''മറ്റ് ആളുകളെക്കൊണ്ട് എനിക്കെതിരെ എന്തെങ്കിലും വിളിച്ചുപറയിക്കുന്നതിന് പകരം നേരിട്ട് എന്നോട് സംസാരിക്കൂ'' ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വധ്ര പറയുന്നു. വധ്രയ്‌ക്കെതിരെ എന്തെങ്കിലും നടപടിയെടുത്താല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 56 ഇഞ്ച് നെഞ്ചിനെ താന്‍ അംഗീകരിക്കുമെന്ന് കെജ്‌റിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമസഭയില്‍ സ്പീക്കറുടെ പ്രസംഗത്തിന് നന്ദി പ്രമേയം അവതരിപ്പിക്കുമ്പോഴാണ് കെജ്‌റിവാള്‍ നരേന്ദ്ര മോഡിക്കും വധ്രയ്ക്കുമെതിരെ രംഗത്തുവന്നത്.