ഭരണഘടനയെ അപമാനിച്ച സോനു നിഗം രാജ്യം വിടണമെന്ന് തല മൊട്ടയടിക്കാന്‍ ആവശ്യപ്പെട്ട മുസ്ലീം പുരോഹിതന്‍

സോനു മൊട്ടയടിച്ചെങ്കിലും താന്‍ പറഞ്ഞതുപോലെ ചെരുപ്പുമാല അണിഞ്ഞ് രാജ്യം മുഴുവന്‍ യാത്ര ചെയ്തിട്ടില്ല. അങ്ങനെ ചെയ്തുകഴിഞ്ഞാല്‍ പത്രസമ്മേളനം നടത്തി 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറുമെന്നും ഇദ്ദേഹംപറഞ്ഞു

ഭരണഘടനയെ അപമാനിച്ച സോനു നിഗം രാജ്യം വിടണമെന്ന് തല മൊട്ടയടിക്കാന്‍ ആവശ്യപ്പെട്ട മുസ്ലീം പുരോഹിതന്‍

ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ രംഗത്തുവന്ന ബോളിവുഡ് ഗായകന്‍ സോനു നിഗത്തിനോട് രാജ്യം വിടണമെന്ന് പശ്ചിമ ബംഗാളില്‍ നിന്നുള്ള മുസ്ലീം പുരോഹിതന്‍. ''സോനു രാജ്യത്തിന്റെ ഭരണഘടനയെ അപമാനിച്ചു. ഇത്തരത്തിലുള്ള ഒരാള്‍ രാജ്യം വിടേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു'' പശ്ചിമ ബംഗാള്‍ മൈനോറിറ്റി യുണൈറ്റഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സയ്യിദ് ഷാ അത്തഫലി അല്‍ കാദറി പറഞ്ഞു.

കഴിഞ്ഞ ദിവസം സോനു നിഗമിന്റെ തല മൊട്ടയടിച്ച് ചെരുപ്പുമാല ഇടുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സോനു നിഗം തല മൊട്ടയടിച്ച് അതേ രീതിയില്‍ മറുപടി നല്‍കിയിരുന്നു. വാങ്ക് വിളിക്കെതിരെ സംസാരിച്ച സോനു നിരവധി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി. തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് എത്രയും വേഗം സോനു മാപ്പ് പറയണമെന്നും കാദറി ആവശ്യപ്പെട്ടു. സോനു മൊട്ടയടിച്ചെങ്കിലും താന്‍ പറഞ്ഞതുപോലെ ചെരുപ്പുമാല അണിഞ്ഞ് രാജ്യം മുഴുവന്‍ യാത്ര ചെയ്തിട്ടില്ല. അങ്ങനെ ചെയ്തുകഴിഞ്ഞാല്‍ പത്രസമ്മേളനം നടത്തി 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറുമെന്നും കാദറി പറഞ്ഞു.