പ്രവര്‍ത്തക സമിതിക്കിടെ രാഹുലും സോണിയയും ഇറങ്ങി പോയി; പ്രിയങ്ക പങ്കെടുക്കുന്നു

സംസ്ഥാനങ്ങളെ 5 മേഖലകളായി തിരിച്ചുള്ള ചർച്ച എഐസിസി ആസ്ഥാനത്ത് പുരോഗമിക്കുന്നു. സംസ്ഥാനങ്ങളുടെ നിലപാടറിഞ്ഞ ശേഷം രാത്രി എട്ടിനു വീണ്ടും പ്രവർത്തക സമിതി ചേരും.

പ്രവര്‍ത്തക സമിതിക്കിടെ രാഹുലും സോണിയയും ഇറങ്ങി പോയി; പ്രിയങ്ക പങ്കെടുക്കുന്നു

കോൺഗ്രസിന്റെ ഇടക്കാല ദേശീയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള പ്രവർത്തക സമിതി യോഗത്തിൽ നിന്നും ഇറങ്ങി പോയി സോണിയയും രാ​ഹുലും. ഇരുവരും സ്വന്തം ഇഷ്ടപ്രകാരമാണ് യോഗത്തില്‍ നിന്ന് ഇറങ്ങി പോയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ജനാധിപത്യപരമായ രീതിയില്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും എല്ലാവരുടെ അഭിപ്രായം കേട്ട ശേഷമായിരിക്കണം തീരുമാനമെന്നും ഉള്ളതുകൊണ്ടാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചര്‍ച്ചകളുടെ ഭാഗമാകാതെ ഇറങ്ങി പോയതെന്ന് സുര്‍ജേവാല പറഞ്ഞു.

ഇടക്കാല പ്രസിഡന്റിനെ കണ്ടെത്താൻ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പിരിഞ്ഞത്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി ആരായാൻ യോഗം തീരുമാനിച്ചു. സംസ്ഥാനങ്ങളെ 5 മേഖലകളായി തിരിച്ചുള്ള ചർച്ച എഐസിസി ആസ്ഥാനത്ത് പുരോഗമിക്കുന്നു. സംസ്ഥാനങ്ങളുടെ നിലപാടറിഞ്ഞ ശേഷം രാത്രി എട്ടിനു വീണ്ടും പ്രവർത്തക സമിതി ചേരും.

രാഹുല്‍ ഗാന്ധിയുടെ രാജിക്കത്ത് പ്രവര്‍ത്തക സമിതി ഇപ്പോള്‍ പരിഗണിക്കുകയാണ്. രാഹുല്‍ നല്‍കിയ രാജിക്കത്ത് വര്‍ക്കിങ് കമ്മിറ്റി ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇന്ന് വൈകീട്ടോടെയായിരിക്കും പുതിയ അധ്യക്ഷന്‍ ആരെന്ന് അറിയുക. രാഹുല്‍ ഗാന്ധിയുടെ രാജിക്കത്ത് ഔദ്യോഗികമായി സ്വീകരിച്ച ശേഷമായിരിക്കും പുതിയ അധ്യക്ഷന്‍ ആരാണെന്ന് തീരുമാനിക്കുക. മുകള്‍ വാസ്‌നികിനാണ് സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം ദേശീയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള യോഗത്തിൽ രാഹുലിന്റെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നുണ്ട്.

Read More >>