സോൻഭദ്ര വെടിവെപ്പ്; ആദിവാസികളെ ഗ്രാമത്തലവൻ വെടിവച്ചിടുന്ന ദൃശ്യങ്ങൾ പുറത്ത്

സ്ഥലത്തെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗ്രാമമുഖ്യന്‍റെ അനുയായികള്‍ ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു

സോൻഭദ്ര വെടിവെപ്പ്; ആദിവാസികളെ ഗ്രാമത്തലവൻ വെടിവച്ചിടുന്ന ദൃശ്യങ്ങൾ പുറത്ത്

ഭൂമിതർക്കത്തെ തുടർന്ന് ഉത്തർപ്രദേശിലെ സോൻഭദ്രയിലുണ്ടായ വെടിവെപ്പിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇക്കഴിഞ്ഞ ജൂലെെ 17 നാണ് ഭൂമി തർക്കത്തെതുടർന്ന് സോൻഭദ്രയിൽ വെടിവെയ്പ്പുണ്ടായത്. സോന്‍ഭദ്ര‌യിലെ ഉയര്‍ന്ന സമുദായത്തില്‍പ്പെട്ട ഗ്രാമമുഖ്യന്‍ യഗ്യ ദത്തിന്‍റെ അനുയായികളും ഗോണ്ട് ആദിവാസി വിഭാഗത്തില്‍പ്പെട്ട ഏതാനും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷമാണ് വെടിവെപ്പില്‍ കലാശിച്ചത്. സ്ഥലത്തെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗ്രാമമുഖ്യന്‍റെ അനുയായികള്‍ ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആദിവാസികള്‍ തലമുറകളായി കൈവശം വെച്ചിരുന്ന 36 ഏക്കര്‍ ഭൂമി തനിക്ക് നല്‍കണം എന്നാവശ്യപ്പെട്ടാണ് ഗ്രാമുഖ്യന്‍ അക്രമം നടത്തിയത്. കൂട്ടക്കൊല നടന്ന ഗ്രാമത്തില്‍ നിരവധി ട്രാക്ടറുകള്‍ നിരത്തിയിട്ടിരിക്കുന്നത് വീഡിയോയില്‍ കാണാം. ഈ ട്രാക്ടറിലാണ് ഗ്രാമമുഖ്യന്റെ 200ഓളം ആയുധധാരികളായ അനുയായികള്‍ ഉണ്ടായിരുന്നത്. 10 വര്‍ഷം മുമ്പ് താന്‍ ഈ ഭൂമി ഒരു കര്‍ഷകന്റെ കൈയില്‍ നിന്നും വാങ്ങിയതാണെന്ന് അവകാശപ്പെട്ടാണ് ഗ്രാമമുഖ്യന്‍ അക്രമം നടത്തിയത്. പുറത്ത് വന്ന വീഡിയോകളില്‍ ഒന്നില്‍ കൂട്ടം ചേര്‍ന്ന് അക്രമികള്‍ ഗ്രാമവാസികളെ വടികൊണ്ട് ആക്രമിക്കുന്നത് കാണാം. ഇതിനിടയില്‍ വെടിയൊച്ചയും കേള്‍ക്കാം.


Read More >>