ഉപരാഷ്ട്രപതിയുടെ ഷൂ നഷ്ടപ്പെട്ടു; അടിച്ചു മാറ്റിയതെന്ന് സംശയം

കേന്ദ്ര മന്ത്രിമാരായ സദാനന്ദ ഗൗഡ, അനന്ത കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത വിരുന്നിനു ശേഷം തിരിച്ചു പോകാനൊരുങ്ങിയ നായിഡുവിന്റെ ചെരിപ്പാണ് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ അവിടമാകെ തിരഞ്ഞെങ്കിലും ചെരിപ്പ് കണ്ടെത്താനായില്ല.

ഉപരാഷ്ട്രപതിയുടെ ഷൂ നഷ്ടപ്പെട്ടു; അടിച്ചു മാറ്റിയതെന്ന് സംശയം

ബിജെപി എംപിയുടെ വീട്ടിൽ സന്ദർശനം നടത്തി മടങ്ങാനൊരുങ്ങിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഷൂ നഷ്ടപ്പെട്ടു. യോഗത്തിനു വന്ന ആരെങ്കിലും അറിയാതെ ഇട്ടതാവുമെന്നാണ് കരുതുന്നത്.

ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ബെംഗളൂരുവില്‍ എത്തിയത്. ഇതിനിടെ പ്രഭാത ഭക്ഷണത്തിനും വിരുന്നിനും സ്‌നേഹിതരെ സന്ദര്‍ശിക്കുന്നതിനുമായി അദ്ദേഹം ബെംഗളൂരു സെന്‍ട്രല്‍ എംപി പി.സി മോഹനന്റെ വസതിയില്‍ എത്തി. കേന്ദ്ര മന്ത്രിമാരായ സദാനന്ദ ഗൗഡ, അനന്ത കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത വിരുന്നിനു ശേഷം തിരിച്ചു പോകാനൊരുങ്ങിയ നായിഡുവിന്റെ ചെരിപ്പാണ് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ അവിടമാകെ തിരഞ്ഞെങ്കിലും ചെരിപ്പ് കണ്ടെത്താനായില്ല. ശേഷം അദ്ദേഹത്തിന്റെ അനുയായികൾ പുതിയ ഒരു ജോഡി ഷൂ വാങ്ങിക്കൊണ്ട് വന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.

അദ്ദേഹം പോയതിനു ശേഷം ചെരിപ്പ് കൊണ്ടു പോയ ആൾ തിരികെ വന്നിരുന്നു. ഒരുപോലത്തെ ഷൂ ആയതിനാൽ മാറിപ്പോയതാണെന്ന് അദ്ദേഹം വിശദീകരിച്ചു.

Read More >>