കശ്മീരില്‍ പാക്ക് വെടിവെയ്പ്; സൈനികനും ഏഴ് വയസുകാരിയും കൊല്ലപ്പെട്ടു

വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ടു പേരും കൊല്ലപ്പെട്ടത്. സംഭവങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ സൈന്യം പാക്കിസ്ഥാന് തക്കതായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി.

കശ്മീരില്‍ പാക്ക് വെടിവെയ്പ്; സൈനികനും ഏഴ് വയസുകാരിയും കൊല്ലപ്പെട്ടു

കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഒരു സൈനികനും ഏഴ് വയസുകാരിയും കൊല്ലപ്പെട്ടു. വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ടു പേരും കൊല്ലപ്പെട്ടത്. സംഭവങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ സൈന്യം പാക്കിസ്ഥാന് തക്കതായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി.

അതിര്‍ത്തിയില്‍ നടത്തിയ വെടിവെയ്പിലാണ് മുദാസിര്‍ അഹമ്മദ് എന്ന സെനികന്‍ കൊല്ലപ്പെട്ടത്. പൂഞ്ചില്‍ ഇന്ന് രാവിലെ നടന്ന വെടിവെയ്പിലാണ് ബാലിക കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ രണ്ട് സിവിലിയന്‍മാര്‍ക്കും പരിക്കേറ്റു. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലഫ്. ജനറല്‍ എകെ ബട്ട് സംഭവങ്ങളില്‍ രാജ്യത്തിനുള്ള പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച സാഹചര്യത്തില്‍ തക്കതായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Read More >>