അർണാബിന് പിന്നേം പൊങ്കാല; കടപ്പാട് സച്ചിന്

പൊങ്കാലയിൽ പതിവു പോലെ മലയാളികളാണ് കൂടുതൽ അടുപ്പ് കൂട്ടിയിരിക്കുന്നത്.

അർണാബിന് പിന്നേം പൊങ്കാല; കടപ്പാട് സച്ചിന്

റിപ്പബ്ലിക്ക് ടിവി എംഡി അർണാബ് ഗോസ്വാമിക്ക് വീണ്ടും പൊങ്കാല. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ബഹിഷ്കരുതെന്ന് ആവശ്യപ്പെട്ട ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ രാജ്യദ്രോഹി എന്ന് വിളിച്ചതിനാണ് ഇത്തവണ അർണാബ് പൊങ്കാല ഏറ്റു വാങ്ങുന്നത്. അർണാബിൻ്റെയും റിപ്പബ്ലിക്ക് ടിവിയുടെയും ഫേസ്ബുക്ക് പേജിൽ നടക്കുന്ന പൊങ്കാലയിൽ പതിവു പോലെ മലയാളികളാണ് കൂടുതൽ അടുപ്പ് കൂട്ടിയിരിക്കുന്നത്.

സച്ചിനെ രാജ്യദ്രോഹിയാക്കാൻ ഭാരതീയരുടെ രാജ്യസ്നേഹം അളക്കാൻ കഴിയുന്ന ഉപകരണം താങ്കളുടെ ചാനൽ മുറിയിൽ സ്ഥാപിച്ചിട്ടുണ്ടോ എന്നാണ് ആളുകൾ ചോദിക്കുന്നത്. പരാമർശം പിൻവലിച്ച് അർണാബ് മാപ്പു പറയണമെന്നും ആളുകൾ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ചാനലിൽ നടന്ന ഒരു ചർച്ചക്കിടെയായിരുന്നു അർണാബിൻ്റെ പരാമർശം. ഇതോടെ ചർച്ചക്കെത്തിയ രാഷ്ടീയ നിരീക്ഷകന്‍ സുദീന്ദ്ര കുല്‍ക്കര്‍ണിയും എഎപി നേതാവ് അശുതോഷും ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിരുന്നു.

മുൻപും പല തവണ മലയാളികളുടെ പൊങ്കാലക്കിരയായ വ്യക്തിയാണ് അർണാബ്.

Read More >>