ശ്രീജിത്തിന് ഐക്യദാർഢ്യം; മില്ല്യണ്‍ മാസ്‌ക് മാര്‍ച്ചുമായി സോഷ്യല്‍ മീഡീയ

മാർച്ചിൽ ട്രോൾ, ഹാക്കിങ് ഗ്രൂപ്പുകളെ പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്. രാഷ്ട്രീയം ഇല്ലാത്ത തികച്ചും സമാധാനപരമായ മാർച്ചാണ് സംഘടിപ്പിക്കുന്നതെന്നും എല്ലാവരും പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചു.

ശ്രീജിത്തിന് ഐക്യദാർഢ്യം; മില്ല്യണ്‍ മാസ്‌ക് മാര്‍ച്ചുമായി സോഷ്യല്‍ മീഡീയ

നിരവധി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന പ്ലാറ്റ്ഫോമാണ് സോഷ്യൽ മീഡിയ. ചുംബന സമരം മുതൽ അവൾക്കൊപ്പം വരെ ഏറെ ജനശ്രദ്ധയാകർഷിച്ച സമര പ്രഖ്യാപനങ്ങൾക്ക് തുടക്കം കുറിച്ച സമൂഹ മാധ്യമങ്ങൾ മറ്റൊരു സമര പ്രഖ്യാപനവുമായി രംഗത്തെത്തുകയാണ്.

പൊലീസ് കസ്റ്റഡിയിൽ മരിച്ച നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സോഷ്യൽ മീഡിയയിൽ പുതിയ സമരത്തിന് തിരികൊളുത്തപ്പെടുന്നത്. മില്ല്യൺ മാസ്ക് സെക്രട്ടേറിയറ്റ് മാർച്ച് എന്നു പേരിട്ടിരിക്കുന്ന പ്രതിഷേധം ഇന്നു രാവിലെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും.

മാർച്ചിൽ ട്രോൾ, ഹാക്കിങ് ഗ്രൂപ്പുകളെ പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്. രാഷ്ട്രീയം ഇല്ലാത്ത തികച്ചും സമാധാനപരമായ മാർച്ചാണ് സംഘടിപ്പിക്കുന്നതെന്നും എല്ലാവരും പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചു.

#justiceforsreejith, #സപ്പോർട്ട്ഫോർശ്രീജിത്‌, #പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം തുടങ്ങിയ ഹാഷ് ടാഗോടുകൂടിയ പ്രചാരണത്തിനും ഏറെ ജനപിന്തുണ ലഭിച്ചിരുന്നു.

Read More >>