കോയമ്പത്തൂരില്‍ ദളിതര്‍ക്ക് നേരെ കലാപം: കുടുതല്‍ ഗ്രാമങ്ങളിലേയ്ക്ക് ആക്രമണം വ്യാപിക്കുന്നു

കോയമ്പത്തൂര്‍ പുല്‍ക്കാവണ്ടൂര്‍ വില്ലേജില്‍ ഉത്സവത്തിന്ടയ്ക്ക് ഉണ്ടായ സംഘര്‍ഷത്തില്‍ ദളിത് വിഭാഗത്തിലെ ആറ് പേര്‍ക്ക് പരിക്ക്- കൂടുതല്‍ ഗ്രാമങ്ങളിലേയ്ക്ക് ആക്രമണം വ്യാപിക്കുന്നു

കോയമ്പത്തൂരില്‍ ദളിതര്‍ക്ക് നേരെ കലാപം: കുടുതല്‍ ഗ്രാമങ്ങളിലേയ്ക്ക് ആക്രമണം വ്യാപിക്കുന്നു

കോയമ്പത്തൂര്‍ പുല്‍ക്കാവണ്ടൂര്‍ വില്ലേജില്‍ ഉത്സവത്തിന്ടയ്ക്ക് ഉണ്ടായ സംഘര്‍ഷത്തില്‍ ദളിത് വിഭാഗത്തിലെ ആറ് പേര്‍ക്ക് പരിക്ക്- കൂടുതല്‍ ഗ്രാമങ്ങളിലേയ്ക്ക് ആക്രമണം വ്യാപിക്കുന്നു. സംഘര്‍ഷം ആരംഭിച്ചത് 11നായിരുന്നു. അഗാലിഅമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിവന്റെ ഭാഗമായി സംഗീത പരിപാടികള്‍ അരങ്ങേറിയപ്പോള്‍ മേല്‍ജാതിയിലുള്ള കുറച്ചു ആണുങ്ങള്‍ നൃത്തപരിപാടികള്‍ക്കിടെ സത്രീകള്‍ക്കിടയില്‍ അടുത്ത് വന്ന നൃത്തം ചെയ്യാന്‍ തുടങ്ങി. അത് കണ്ടതോടെ അവിടെ നിന്നിരുന്ന ദളിത് വിഭാഗത്തില്‍പെട്ട ഒരാള്‍ അവിടെ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. സംഭവത്തിനു ശേഷം രാത്രിയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരുടെ ഗ്രാമത്തില്‍ വീടുകള്‍ക്ക നേരെ ആക്രമണം നടത്തുകയായിരുന്നു. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കുകള്‍ സംഭവിക്കുകയും അവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലിയ രീതിയിലുള്ള ഒരു സംഘമായാണ് അവര്‍ വന്നത്. വന്നതിനു ശേഷം കല്ലുകള്‍കൊണ്ട് അക്രമണം നടത്താന്‍ തുടങ്ങി. എന്റെ അച്ഛനും മറ്റുള്ളവരും താഴെ വീണു. പിന്നെ അവരെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തലയ്ക്കും നടുവിനും ശക്തമായ പരിക്കുകളാണ് ഉള്ളത്- ഗ്രാമവാസിയായ കല്‍പ്പന പറഞ്ഞു.


അവര്‍ വന്നതിനു ശേഷം വീടുകള്‍ പരിശോധിക്കുകയും. അശ്ലീല ചുവയുള്ള സംസാരങ്ങളും. പ്രായമായവരെ മര്‍ദ്ദിക്കുകയും വലിയ കല്ലുകള്‍കൊണ്ട് വീടുകള്‍ക്ക് നേരെ എറിയുകയായിരുന്നു. ആരെങ്കിലും എതിരെ സംസാരിച്ചാല്‍ ഉടനെ മര്‍ദ്ദിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് പുറത്തേക്ക് രക്ഷപെടുവാന്‍ പോലും സാധിച്ചില്ല. ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട സ്ഥിതിയിലാണ് ഇപ്പോള്‍ ആര്‍ക്കും സഹായിക്കാന്‍ സാധിച്ചില്ല- സ്ഥലവാസി പറഞ്ഞു.

ഗൗണ്ടര്‍ വിഭാഗവും ദളിത് വിഭാഗവും തമ്മില്‍ നടന്ന കലഹം കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ദളിത് വിഭാഗത്തില്‍പെട്ട ദേവരാജ് എന്ന യുവാവിന്റെ പരാതിയുടെ അടിസ്ഥനത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നും ഇരു വിഭാഗങ്ങളിലും സമാധാന ചര്‍ച്ചകള്‍ നടത്തി. ഇതൊരു ജാതിപരമായ വലിയ പ്രശ്‌നമല്ല. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ചില പ്രശ്‌നമാണ് കലഹത്തിലേക്ക് നയിച്ചത്. കലഹത്തില്‍ പരിക്കേറ്റ ആറുപേരുടെ വാദങ്ങള്‍ കേട്ടാല്‍ മാത്രമേ കുറേകൂടെ അന്വേഷണത്തിന് പുരോഗതിയുണ്ടാവുകയുള്ളു എന്ന കോയമ്പത്തൂര്‍ എസ്പി രമ്യ ഭാരതി പറഞ്ഞു.

കലഹത്തിന് കാരണക്കാരായ മേല്‍ജാതിക്കാരെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ദളിത് വിഭാഗങ്ങള്‍ ജില്ലാ കലക്ടറുടെ ഓഫീസിനുമുന്നില്‍ പ്രതിക്ഷേധ പ്രകടനം നടത്തുകയും കലക്ടര്‍ക്ക നിവേദനം നല്‍കുകയും ചെയ്തു.