രാഷ്ട്രപതി സ്ഥാനം നോട്ടമിട്ട് ശിവസേന; മോഹന്‍ ഭാഗവതിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം

ബിജെപിയെ സംബന്ധിച്ചിടത്തോളം ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് പോലെ പ്രധാനപ്പെട്ടതാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പും. ബിജെപി നേതാക്കള്‍ മാതോശ്രീയില്‍ ചെന്ന് ഉദ്ദവ് താക്കറേയുമായി ഈ വിഷയം സംസാരിക്കണമെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു.

രാഷ്ട്രപതി സ്ഥാനം നോട്ടമിട്ട് ശിവസേന; മോഹന്‍ ഭാഗവതിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം

ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിനെ എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ജൂലൈയിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപീയ്ക്ക് ശിവസേനയുടെ പിന്തുണ അത്യാവശ്യമാണെന്ന അറിയാവുന്നതാണ് ഇത്തരം ഒരു ആവശ്യം മുന്നോട്ട് വയ്ക്കാന്‍ ശിവസേനയെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.

ബിജെപിയെ സംബന്ധിച്ചിടത്തോളം ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് പോലെ പ്രധാനപ്പെട്ടതാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പും. ബിജെപി നേതാക്കള്‍ മാതോശ്രീയില്‍ ചെന്ന് ഉദ്ദവ് താക്കറേയുമായി ഈ വിഷയം സംസാരിക്കണമെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു.

മാതോശ്രീയില്‍ രുചികരമായ ഭക്ഷണം ലഭിക്കുമെന്നും സഞ്ജയ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി താക്കറെയെ ഡല്‍ഹിയില്‍ അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. എന്നാല്‍ താക്കറെ വിരുന്നില്‍ പങ്കെടുക്കില്ലെന്നതിന്‌റെ സൂചനയാണ് അതെന്ന് കരുതുന്നു. ഭാഗവത് സ്ഥാനാര്‍ഥി ആകുന്നത് ഹിന്ദുരാഷ്ട്രത്തിന് നല്ലതായിരിക്കുമെന്ന് റൗത്ത് പറഞ്ഞു.

അന്ഉതിമതീരുമാനം ഉദ്ദവ് താക്കറെയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.