എം പിക്ക് ടിക്കറ്റ് നിഷേധിച്ച സംഭവം; എയര്‍ ഇന്ത്യക്കെതിരേ നടപടിക്കൊരുങ്ങി ശിവസേന

ഗെയ്ക്ക്വാദിന്റെ മണ്ഡലമായ മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ ശിവസേന ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എം പിക്ക് പിന്തുണയുമായി പ്രവര്‍ത്തകര്‍ ഒമേര്‍ഗയില്‍ ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

എം പിക്ക് ടിക്കറ്റ് നിഷേധിച്ച സംഭവം; എയര്‍ ഇന്ത്യക്കെതിരേ നടപടിക്കൊരുങ്ങി ശിവസേന

രവീന്ദ്ര ഗേയ്ക്ക്വാദ് എം പിയെ കരിമ്പട്ടികയില്‍പ്പെടുത്തിയ എയര്‍ ഇന്ത്യയുടെ നടപടിക്കെതിരേ ശിവസേന രംഗത്ത്. വിമാനക്കമ്പനിക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ് കൊടുക്കാനാണ് ശിവസേന തീരുമാനം. ഗെയ്ക്ക്വാദിന്റെ മണ്ഡലമായ മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ ശിവസേന ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എം പിക്ക് പിന്തുണയുമായി പ്രവര്‍ത്തകര്‍ ഒമേര്‍ഗയില്‍ ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍ ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജരെ ഗേയ്ക്ക്വാദ്, വിമാനത്തില്‍വെച്ച് മര്‍ദിച്ചത് ഏറെ വിവാദമായിരുന്നു. ബിസിനസ് ക്ലാസ് ടിക്കറ്റുമായി വന്ന തന്നെ ഇക്കോണമി ക്ലാസില്‍ ഇരുത്തിയതാണ് എംപിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഡെപ്യൂട്ടി മാനേജരെ ചെരുപ്പിനടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്ന സാഹചര്യത്തില്‍ വലിയ പ്രതിഷേധമാണ് എംപിക്കെതിരേ ഉയര്‍ന്നിരുന്നത്. ഡല്‍ഹി പോലീസ് എംപിക്കെതിരേ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

എയര്‍ഇന്ത്യ, ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ട്രെയിനിലാണ് എം പി മടങ്ങിപ്പോന്നത്. എയര്‍ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ തുടങ്ങിയ വിമാനങ്ങളും നടപടിയെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നു.