മതവൈരികള്‍ ഇതൊന്നറിയണം; റംസാനോടനുബന്ധിച്ച് മുസ്ലിങ്ങള്‍ക്കു പള്ളി നിര്‍മിച്ചു നല്‍കി പഞ്ചാബിലെ ഒരു സിഖ്-ഹിന്ദു ഗ്രാമം

സിഖ്, ഹിന്ദു ഭൂരിപക്ഷ പ്രദേശമാണിത്. ഇതുവരെ അടുത്തുള്ള പ്രദേശത്തെ പള്ളിയാണ് ഇവിടെയുള്ള മുസ്ലിങ്ങള്‍ നമസ്‌കാരത്തിനായി ആശ്രയിച്ചുവന്നിരുന്നത്. ഈ സാഹചര്യത്തില്‍ റംസാന്‍ സമാഗതമായതിനോടുബന്ധിച്ച് ഇവര്‍ക്കായി സ്വന്തം ഗ്രാമത്തില്‍ തന്നെയൊരു പള്ളി നിര്‍മിച്ചു നല്‍കാന്‍ ഇവിടുത്തെ സിഖ്-ഹിന്ദു ജനത തീരുമാനിക്കുകയായിരുന്നു. 1998ല്‍ തന്നെ ഇവിടെയൊരു പള്ളി പണിയാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷമാണ് ഗ്രാമവാസികളുടെ സഹായത്തോടെ ഇതിനു തുടക്കം കുറിക്കാനായത്.

മതവൈരികള്‍ ഇതൊന്നറിയണം; റംസാനോടനുബന്ധിച്ച് മുസ്ലിങ്ങള്‍ക്കു പള്ളി നിര്‍മിച്ചു നല്‍കി പഞ്ചാബിലെ ഒരു സിഖ്-ഹിന്ദു ഗ്രാമം

മതത്തിന്റെ പേരില്‍ ആളുകള്‍ തമ്മില്‍ തല്ലുന്ന ഇന്നത്തെ കാലത്ത് സൗഹാര്‍ദ്ദത്തിന്റേയും ഐക്യത്തിന്റേയും തിളങ്ങുന്ന പര്യായമായി പഞ്ചാബിലെ ഒരു വിഭാഗം സിഖുകാരും ഹിന്ദുക്കളും. റംസാനു മുന്നോടിയായി മുസ്ലിങ്ങള്‍ക്കു പള്ളി നിര്‍മിച്ചു നല്‍കിയാണ് പഞ്ചാബിലെ ഘാലിബ് റാന്‍സിങ് വാല്‍ ഗ്രാമത്തിലെ സിഖ്-ഹിന്ദു വിഭാഗക്കാര്‍ സാമുദായി സ്‌നേഹത്തിന്റെ വാഹകരാവുന്നത്.

സിഖ്, ഹിന്ദു ഭൂരിപക്ഷ പ്രദേശമാണിത്. ഇതുവരെ അടുത്തുള്ള പ്രദേശത്തെ പള്ളിയാണ് ഇവിടെയുള്ള മുസ്ലിങ്ങള്‍ നമസ്‌കാരത്തിനായി ആശ്രയിച്ചുവന്നിരുന്നത്. ഈ സാഹചര്യത്തില്‍ റംസാന്‍ സമാഗതമായതിനോടുബന്ധിച്ച് ഇവര്‍ക്കായി സ്വന്തം ഗ്രാമത്തില്‍ തന്നെയൊരു പള്ളി നിര്‍മിച്ചു നല്‍കാന്‍ ഇവിടുത്തെ സിഖ്-ഹിന്ദു ജനത തീരുമാനിക്കുകയായിരുന്നു. 1998ല്‍ തന്നെ ഇവിടെയൊരു പള്ളി പണിയാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷമാണ് ഗ്രാമവാസികളുടെ സഹായത്തോടെ ഇതിനു തുടക്കം കുറിക്കാനായത്.

തങ്ങളുടെ ചിരകാലഭിലാഷമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്നും തങ്ങള്‍ക്കുള്ള ഈദ് സമ്മാനമായി ലഭിച്ചതാണ് ഹസ്‌റത്ത് അബൂബക്കര്‍ മസ്ജിദെന്നും ലിയാഖത്ത് അലിയെന്ന പ്രദേശവാസി പറയുന്നു. ഇത് മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമോദാഹരണമാണെന്നായിരുന്നു പഞ്ചാബ് ഷാഹി ഇമാം മൗലാനാ ഹബീബുര്‍റഹ്മാന്‍ സാനി ലുധിയാന്‍വിയുടെ പ്രതികരണം. പ്രദേശത്തെ മുസ്ലിങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതിലൂടെ പൂര്‍ത്തിയായതെന്നും ഇനിയവര്‍ക്കു സ്വന്തം നാട്ടിലെ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഘാലിബ് റാന്‍സിങ് വാല്‍ ഗ്രാമം സാമുദായിക ഐക്യത്തിന്റെ മകുടോദാഹരണമാണൊണ് ഗ്രാമത്തിന്റെ സര്‍പഞ്ചായ ജഗ്ദീപ് കൗര്‍ പറയുന്നത്. പ്രദേശത്തെ ക്ഷേത്രത്തിന്റേയും സിഖ് ആരാധാനാലയത്തിന്റേയും നിര്‍മാണം പൂര്‍ത്തീകരിച്ചതും ഗ്രാമവാസികളുടെ കൂട്ടായ പരിശ്രമത്തിന്റെയും അധ്വാനത്തിന്റേയും ഫലമായാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഈ ഗ്രാമത്തില്‍ ഇതുവരെ ചെറിയ തോതില്‍ പോലും സാമുദായിക സംഘട്ടനം ഉണ്ടായിട്ടില്ലെന്നു പ്രദേശവാസിയായ കുമാര്‍ പറയുന്നു. വിവിധ മതങ്ങള്‍ പരസ്പര സൗഹാര്‍ദ്ദത്തോടെയും ഇഷ്ടത്തോടെയും കഴിയുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഞങ്ങളുടെ ഗ്രാമം. ഞങ്ങളെല്ലാവരും പരസ്പരം എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഓം കുമാര്‍ എന്ന പ്രദേശവാസി ചൂണ്ടിക്കാട്ടി.

Read More >>