അറവുശാലകൾക്ക് താഴ് വീഴുമ്പോൾ തളരുന്ന തോൽ വിപണി

ഉത്തർ പ്രദേശ് ആയിരുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംസം കയറ്റുമതി ചെയ്യുന്ന സംസ്ഥാനം. തോൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃതവസ്തുക്കളും ലഭിക്കുന്നത് അവിടെ നിന്നും തന്നെ. അറവുശാലകൾ അടച്ചു പൂട്ടുന്നതോടെ തോലിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും നിർമ്മാതാക്കൾക്ക്. ഇറക്കുമതി ചെയ്യുമ്പോൾ വിലക്കൂടുതൽ ഉണ്ടാകുന്നതും വിപണിയെ ബാധിക്കും.

അറവുശാലകൾക്ക് താഴ് വീഴുമ്പോൾ തളരുന്ന തോൽ വിപണി

ഉത്തർ പ്രദേശിൽ അനധികൃത അറവുശാലകൾ അടച്ചുപൂട്ടുമ്പോൾ ആശങ്കയിലാകുന്നത് തോൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവർ. 12 ലക്ഷം കോടി ഡോളറിന്റെ കച്ചവടം പ്രതീക്ഷിക്കുന്ന ലെതർ ഇൻഡസ്ട്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയും പരുങ്ങലിലാകുമെന്ന് കരുതപ്പെടുന്നു.

ഉത്തർ പ്രദേശ് ആയിരുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംസം കയറ്റുമതി ചെയ്യുന്ന സംസ്ഥാനം. തോൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃതവസ്തുക്കളും ലഭിക്കുന്നത് അവിടെ നിന്നും തന്നെ. അറവുശാലകൾ അടച്ചു പൂട്ടുന്നതോടെ തോലിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും നിർമ്മാതാക്കൾക്ക്. ഇറക്കുമതി ചെയ്യുമ്പോൾ വിലക്കൂടുതൽ ഉണ്ടാകുന്നതും വിപണിയെ ബാധിക്കും.

2015-16 സാമ്പത്തികവർഷത്തിൽ ഇന്ത്യ കയറ്റുമതി ചെയ്ത തോലുൽപ്പന്നങ്ങൾ 5.85 ലക്ഷം കോടി ഡോളർ മൂല്യം വരുന്നതായിരുന്നു. 6.49 ലക്ഷം കോടി ഡോളർ എന്ന മുൻ വർഷത്തെ കച്ചവടത്തേക്കാൾ കുറവാണത്.

"ഉത്തർ പ്രദേശിൽ അറവുശാലകൾ പൂട്ടുന്നത് തോൽ സപ്ലൈയെ ബാധിക്കുമോയെന്ന് പറയാനായിട്ടില്ല. വലിയ അളവിലുള്ള നിരോധനം ആണ് നടക്കുന്നതെന്ന് മനസ്സിലാകുന്നുണ്ട്," ഇന്ത്യൻ ലെതർ അസോസിയേഷൻ വൈസ് പ്രസിഡന്റ് ആധാർ സാഹ്നി പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന തോലിന്റെ അളവ് 15-20 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.