പോഷകാഹാരക്കുറവ്: മധ്യപ്രദേശിൽ ഒരു വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് 28, 000 കുട്ടികൾക്ക്

ഗ്രാമീണമേഖലകളിൽ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുൺറ്റെങ്കിലും പോഷകാഹാരം ഇല്ലെന്ന കാരണം സമ്മതിക്കാൻ സർക്കാരിന് വിമുഖതയാണുള്ളത്. മധ്യപ്രദേശിലെ കഴിഞ്ഞ ഒരു വർഷത്തെ ശിശുമരണങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ ദിവസം 79 കുട്ടികൾ വീതം മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് കാണാം.

പോഷകാഹാരക്കുറവ്: മധ്യപ്രദേശിൽ ഒരു വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് 28, 000 കുട്ടികൾക്ക്

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മധ്യപ്രദേശിൽ പോഷകാഹാരക്കുറവ് കാരണം മരണമടഞ്ഞ കുട്ടികളുടെ എണ്ണം 28, 000 ൽ കൂടുതലെന്ന് റിപ്പോർട്ട്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികളാണ് പോഷകാഹാരക്കുറവും അതുമൂലം ഉണ്ടാകുന്ന രോഗങ്ങളും കാരണം മരണത്തിന് കീഴടങ്ങിയത്.

എന്നാൽ സംസ്ഥാനത്തിലെ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വകുപ്പ് പോഷകാഹാരക്കുറവ് അംഗീകരിക്കാൻ തയ്യാറയില്ലെന്നതാണ് ദൗർഭാഗ്യകരമായത്. നിയമസഭയിൽ കോൺഗ്രസ്സ് നേതാവായ റാം നിവാസ് റാവത് ഉന്നയിച്ച ചോദ്യത്തിന് വിമൺ ആന്റ് ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് മന്ത്രി അർചന ചിറ്റ്നീസ് നൽകിയ മറുപടിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് 28948 കുട്ടികൾ മരിച്ചെന്ന് സമ്മതിക്കുന്നുണ്ടങ്കിലും പോഷകാഹാരക്കുറവ് നിരസിക്കുകയായിരുന്നു. പോഷകാഹാരക്കുറവ് കൊണ്ടുണ്ടാകുന്ന രോഗങ്ങളാണ് കുട്ടികളുടെ മരണത്തിന് കാരണമായതെങ്കിലും.

"പോഷകാഹാരക്കുറവ് കാരണം എത്ര കുട്ടികൾ മരിച്ചെന്ന് പറയാൻ സാങ്കേതികമായി ബുദ്ധിമുട്ടാണ്. പോഷകാഹാരക്കുറവ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ കാരണം മരണങ്ങൾ സംഭവിച്ചിട്ടുണ്ടാകാം. എന്തായാലും പോഷകാഹാരക്കുറവിനെക്കുറിച്ചാണെങ്കിൽ ഞങ്ങൾ എല്ലാ രീതിയിലും മുന്നേറിയിട്ടുണ്ട്," അർച്ചന ഇന്ത്യ റ്റുഡേയോട് പറഞ്ഞു.

ഗ്രാമീണമേഖലകളിൽ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുൺറ്റെങ്കിലും പോഷകാഹാരം ഇല്ലെന്ന കാരണം സമ്മതിക്കാൻ സർക്കാരിന് വിമുഖതയാണുള്ളത്. മധ്യപ്രദേശിലെ കഴിഞ്ഞ ഒരു വർഷത്തെ ശിശുമരണങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ ദിവസം 79 കുട്ടികൾ വീതം മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് കാണാം. അതും ആറ് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ.

എത്രയൊക്കെ നിഷേധിച്ചാലും എന്തൊക്കെ കണക്കുകൾ കാണിച്ചാലും പോഷകാഹാരം എന്ന ജന്മാവകാശം നിഷേധിക്കപ്പെടുന്ന കുട്ടികളോട് മറുപടി പറയേണ്ടത് ഭരണത്തിലിരിക്കുന്നവർ തന്നെയാണ്.