കര്‍ഷകരുടെ വായ്പ എഴുതി തള്ളുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനമാണ് യു.പിയിലെ വിജയത്തിനു കാരണമെന്നു ശിവസേന

ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേനയെങ്കിലും ഇരു പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധത്തിലെ അകല്‍ച്ച പ്രകടമാക്കുന്നതാണ് പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

കര്‍ഷകരുടെ വായ്പ എഴുതി തള്ളുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനമാണ് യു.പിയിലെ വിജയത്തിനു കാരണമെന്നു ശിവസേന

കര്‍ഷകരുടെ വായ്പ എഴുതി തള്ളുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിയയത്തിനു കാരണമായത് എന്ന് ശിവസേന മുഖപത്രമായ സാമ്ന. നോട്ട് നിരോധനത്തിന് ലഭിച്ച അംഗീകാരമാണ് ഈ വിജയമെങ്കില്‍ ബിജെപി പഞ്ചാബിലും വിജയിക്കേണ്ടതായിരുന്നു. അതുണ്ടായില്ല.

മനോഹര്‍ പരീക്കറിനെ പോലെയൊരു നേതാവിനെ കളത്തിലിറക്കിയിട്ടും ബിജെപിക്ക് ഗോവയില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 15 സീറ്റുകള്‍ പോലും ഗോവയില്‍ നേടാതെ എങ്ങനെയാണ് അത് പാര്‍ട്ടിയുടെ വിജയമായി കണക്കാക്കുന്നത് എന്നും
സാമ്നയുടെ എഡിറ്റോറിയലില്‍ ചോദിക്കുന്നു.

യു.പിയില്‍ നല്‍കിയ വാഗ്ദാനം സമീപസംസ്ഥാനമായ ഉത്തരാഖണ്ഡിലും പ്രതിഫലിച്ചത്. മണിപ്പൂരിലും അനുകൂല ജനവിധി നേടാന്‍ ബിജെപിക്കായില്ല. യു.പിയിലെ വിജയം കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന ഇതര സംസ്ഥാനങ്ങളിലെ യഥാര്‍ത്ഥ ജനഹിതം ചര്‍ച്ച ചെയ്യപ്പെടാതെ പോകരുതെന്നും സാമ്നയില്‍ ആവശ്യപ്പെടുന്നു.

ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേനയെങ്കിലും ഇരു പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധത്തിലെ അകല്‍ച്ച പ്രകടമാക്കുന്നതാണ് പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

Story by