വിമാനക്കമ്പനികള്‍ ബ്ലാക്ക്‌ലിസ്റ്റില്‍ പെടുത്തിയതിനെതിരെ ശിവസേന എംപിയുടെ മണ്ഡലത്തില്‍ ബന്ദ്

വിമാനക്കമ്പനികള്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയതോടെ ഗെയ്ക്ക്‌വാദ് കഴിഞ്ഞ ദിവസം ട്രെയിനിലാണ് യാത്ര ചെയ്തത്.

വിമാനക്കമ്പനികള്‍ ബ്ലാക്ക്‌ലിസ്റ്റില്‍ പെടുത്തിയതിനെതിരെ ശിവസേന എംപിയുടെ മണ്ഡലത്തില്‍ ബന്ദ്

എയര്‍ ഇന്ത്യ വിമാനത്തില്‍ ജീവനക്കാരനെ ചെരുപ്പൂരിടയിച്ചതിന് വിമാനക്കമ്പനികള്‍ ശിവസേന എം പി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഗെയ്ക്ക്‌വാദിന്റെ മണ്ഡലത്തില്‍ ബന്ദിന് ആഹ്വാനം. ഗെയ്ക്ക്‌വാദിന്റെ മണ്ഡലമായ മഹാരാഷ്ട്രയിലെ ഒസ്മനാബാദിലാണ് ഇന്ന് ബന്ദ് നടക്കുന്നത്.

ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത് നടപടി എംപിക്ക് അപമാനമുണ്ടാക്കിയതായി ബന്ദിന് ആഹ്വാനം ചെയ്യവേ മഹാരാഷ്ട്രയിലെ ശിവസേന വൈസ് പ്രസിഡന്റ് കമാല്‍ക്കര്‍ ചവാന്‍ പറഞ്ഞു. വിമാനക്കമ്പനികള്‍ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാന്‍ ഗെയ്ക്ക്‌വാദ് ഭീകരന്‍ ആണോയെന്നും അദ്ദേഹം ചോദിച്ചു. നാളെ ഗുഡി പദ്മ ആഘോഷ ദിവസമായതിനാല്‍ ബന്ദ് വൈകിട്ട് 4 വരെ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് നേതാക്കള്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

വിമാനക്കമ്പനികള്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയതോടെ ഗെയ്ക്ക്്‌വാദ് കഴിഞ്ഞ ദിവസം ട്രെയിനിലാണ് യാത്ര ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഗെയ്ക്ക്‌വാദ് 60കാരനായ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പിനടിച്ചത്. ബിസിനസ് ക്ലാസില്‍ സീറ്റ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് മര്‍ദ്ദനം നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എംപിയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഇതേത്തുടര്‍ന്ന് വിമാനക്കമ്പനികള്‍ ഗെയ്ക്ക്‌വാദിനെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ ബന്ദ്.