രവീന്ദ്ര ഗെയ്ക്ക്‌വാദിന് ശിവസേനയുടെ പിന്തുണ: എയര്‍ ഇന്ത്യയെ ജനങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തിയാല്‍ എന്തുചെയ്യുമെന്ന് ചോദ്യം

ഗെയ്ക്ക്‌വാദിനെതിരെ പാര്‍ട്ടി തലത്തില്‍ യാതൊരു നടപടിയുമുണ്ടാകില്ലെന്ന് പറഞ്ഞ സഞ്ജയ് ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത ഗെയ്ക്ക്‌വാദിനെ എക്കണോമി ക്ലാസില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് പറഞ്ഞു.

രവീന്ദ്ര ഗെയ്ക്ക്‌വാദിന് ശിവസേനയുടെ പിന്തുണ: എയര്‍ ഇന്ത്യയെ ജനങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തിയാല്‍ എന്തുചെയ്യുമെന്ന് ചോദ്യം

വിമാനയാത്രക്കിടെ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിന് പാര്‍ട്ടിയുടെ പിന്തുണ. സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട പാര്‍ട്ടി എയര്‍ ഇന്ത്യയെ ജനങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയാല്‍ എന്തുചെയ്യുമെന്ന് ചോദിച്ചു. ''വിമാനത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് ശരിയായ രീതിയിലുള്ള അന്വേഷണം വേണം. ജനങ്ങള്‍ എയര്‍ ഇന്ത്യയെ കരിമ്പട്ടികയില്‍ പെടുത്തിയാല്‍ എന്തുചെയ്യും?'' ശിവസേന നേതാവ് സഞ്ജയ് റൗട്ട് ചോദിച്ചു.

വിമാനത്തില്‍ അക്രമം നടത്തിയ സംഭവത്തിന് ശേഷം എയര്‍ ഇന്ത്യയും ഇന്‍ഡിഗോ എയര്‍ലൈന്‍സും ഗെയ്ക്ക്‌വാദ് ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ്. എയര്‍ ഇന്ത്യ ഗെയ്ക്ക്‌വാദിനെതിരെ കേസ് കൊടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് സഞ്ജയ് പ്രതികരിച്ചു. ഗെയ്ക്ക്‌വാദിനെതിരെ പാര്‍ട്ടി തലത്തില്‍ യാതൊരു നടപടിയുമുണ്ടാകില്ലെന്ന് പറഞ്ഞ സഞ്ജയ് ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത ഗെയ്ക്ക്‌വാദിനെ എക്കണോമി ക്ലാസില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് പറഞ്ഞു.