ഷെഹ്‌ലാ റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി

സെക്ഷന്‍ 124 എ, 153 എ, 153, 504, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഷെഹ്‌ലാ റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി

ജമ്മുകശ്​മീരിലെ പീപ്പിൾസ്​ മൂവ്​മ​​​ന്റ് അധ്യക്ഷയും ജെ.എൻ.യുവിലെ ഗവേഷകയുമായ ഷെഹ്​ല റാഷിദിനെതിരെ ഡൽഹി പൊലീസ്​ രാജ്യദ്രോഹ കുറ്റം ചുമത്തി. സൈന്യത്തിനെതിരായ ഷെഹ്​ലയുടെ ആരോപണങ്ങളിലാണ്​ നടപടി. കശ്​മീരി​ന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 377 റദ്ദാക്കിയതിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾക്കിടെ സൈന്യം മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്നായിരുന്നു ഷെഹ്​ലയുടെ പ്രസ്​താവന.

ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ആണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 124 എ, 153 എ, 153, 504, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനു പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ഷെഹ്‌ല റാഷിദിന്റെ ട്വീറ്റുകളിലാണ് കേസ്. കശ്മീരില്‍ സൈന്യം ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു. ഓഗസ്റ്റ് 18 ട്വീറ്റുകളാണ് കേസിന് പ്രധാന കാരണം.

ഇന്ത്യൻ സൈന്യം അനാവശ്യമായി ആളുകളെ കസ്​റ്റഡിയിലെടുത്ത്​ പീഡിപ്പിക്കുകയാണെന്ന്​ ഷെഹ്​ല ആരോപിച്ചിരുന്നു. എന്നാൽ, ആരോപണങ്ങളെല്ലാം വ്യാജമാണെന്നായിരുന്നു സൈന്യത്തി​​​​​െൻറ പ്രതികരണം.