ട്വിറ്ററില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സുന്ദരികളായ വെള്ളക്കാരികള്‍; ബിജെപിയുടെ ഫെയ്ക്ക് ഐഡി തന്ത്രം തുറന്നുകാട്ടി ശശിതരൂര്‍

വിദേശവനിതകളുടെ പേരും ഫോട്ടോയും വെച്ചുള്ള വ്യാജ അക്കൌണ്ടുകളാണു ഈ ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ബിജെപി-ആര്‍ എസ് എസ് സോഷ്യല്‍ മീഡിയ തന്ത്രങ്ങള്‍ കേരളത്തെ ലക്ഷ്യം വെയ്ക്കുന്നതിന്റെ സൂചനകളും ഇതില്‍ കാണുവാന്‍ സാധിക്കും...

ട്വിറ്ററില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സുന്ദരികളായ വെള്ളക്കാരികള്‍; ബിജെപിയുടെ ഫെയ്ക്ക് ഐഡി തന്ത്രം തുറന്നുകാട്ടി ശശിതരൂര്‍

ബിജെപിയുടെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ഓഫീസില്‍ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ചു വെള്ളക്കാരികളുടെ പ്രതിഷേധം. വ്യാജ ഐഡികള്‍ ഉപയോഗിച്ചുള്ള ബിജെപിയുടെ മീഡിയ തന്ത്രങ്ങളെ തുറന്നുകാട്ടി തിരുവനന്തപുരം എംപി ശശിതരൂര്‍. ഇന്ത്യാ ന്യൂസ് വെബ് എന്ന പോര്‍ട്ടലിന്റെ ട്വിറ്റര്‍ പോസ്റ്റാണു വ്യത്യസ്ത വിദേശ ഐഡികള്‍ പതിനേഴു പ്രാവശ്യം റീട്വീറ്റ് ചെയ്തിരിക്കുന്നത്.

'നിരവധി വെള്ളക്കാരികള്‍ തിരുവനന്തപുരത്തെ ബി ജെ പി ഓഫീസ് ആക്രമിക്കപ്പെട്ടതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് രംഗത്തു വന്നത് വ്യാജ അക്കൌണ്ടുകളിലൂടെയുള്ള ബിജെപിയുടെ കൗശലങ്ങളെയാണ് തൃുറന്നു കാട്ടുന്നത്'
-ശശി തരൂര്‍ എംപി


പ്രസ്തുത പ്രചരണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ഷെയര്‍ ചെയ്തുകൊണ്ടാണ് ശശിതരൂര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തരൂരിന്റെ ആരോപണം ശരിവെയ്ക്കുന്നകാര്യങ്ങളാണു നിരീക്ഷിച്ചാല്‍ മനസ്സിലാകുക. വിദേശവനിതകളുടെ പേരും ഫോട്ടോയും വെച്ചുള്ള വ്യാജ അക്കൌണ്ടുകളാണു ഈ ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ബിജെപി-ആര്‍ എസ് എസ് സോഷ്യല്‍ മീഡിയ തന്ത്രങ്ങള്‍ കേരളത്തെ ലക്ഷ്യം വെയ്ക്കുന്നതിന്റെ സൂചനകളും ഇതില്‍ കാണുവാന്‍ സാധിക്കും.

കേരളത്തിലെ ബിജെപി ഓഫീസ് തകര്‍ത്ത വാര്‍ത്ത ട്വിറ്ററില്‍ ട്രെന്‍ഡ് ആക്കുവാന്‍ മാത്രമായി ഇന്ത്യാ വെബ് എന്ന പേരില്‍ ഒരു സൈറ്റ് മൂന്നുദിവസം മുന്നേ തുടങ്ങി എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. സംഭവത്തിനു ശേഷം ഈ വാര്‍ത്ത വന്‍ തോതില്‍ പ്രചരിപ്പിക്കുന്നതും ഗൗരവത്തോടെ കാണേണ്ട സംഭവമാണ്.

ന്യൂസിലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ സൈറ്റില്‍ അപ്‌ഡേഷന്‍ തുടങ്ങിയിട്ട് നാലുദിവസമേ ആയിട്ടുള്ളൂ. ഇക്കഴിഞ്ഞ മേയ് 21-നാണു സൈറ്റ് ആരംഭിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്.

Read More >>