പാക് അനുകൂലിയെങ്കില്‍ എന്തിനാണ് തനിക്ക് പത്മവിഭൂഷണന്‍ സമ്മാനിച്ചതെന്ന് ശരത് പവാര്‍

രാഷ്ട്രീയ നേതാക്കളെ പാക് അനുകൂലികളായി മുദ്രകുത്തി ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

പാക് അനുകൂലിയെങ്കില്‍ എന്തിനാണ് തനിക്ക് പത്മവിഭൂഷണന്‍ സമ്മാനിച്ചതെന്ന് ശരത് പവാര്‍

പാക് അനുകൂലി എന്നാണ് തനിക്കെതിരായ നരേന്ദ്ര മോദിയുടെ ആരോപണമെന്നും പാക് അനുകൂലിയാണെങ്കില്‍ എന്തിനാണ് തനിക്ക് പത്മവിഭൂഷണ്‍ സമ്മാനിച്ചതെന്നും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. രാജ്യത്തെ സേവിച്ചതിനാണ് തനിക്ക് രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ സമ്മാനിച്ചത്. അതേ സര്‍ക്കാരിന്റെ പ്രധാനമന്ത്രി തന്നെ പാക് അനുകൂലിയാണെന്ന് മുദ്ര കുത്തുന്നത് ശരിയായ നിലപാടല്ലെന്നും പവാര്‍ വിമര്‍ശിച്ചു.

രാഷ്ട്രീയ നേതാക്കളെ പാക് അനുകൂലികളായി മുദ്രകുത്തി ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതില്‍ മോദി പരാജയപ്പെട്ടു. വളരെ പ്രധാനപ്പെട്ടതും കൃത്യമായതുമായ വിവരങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. എന്നാല്‍ താനാണ് ഏറ്റവും വലിയ സ്ഥാപനമെന്ന നിലയിലാണ് മോദി മുന്നോട്ടു പോകുന്നത്- പവാര്‍ ആരോപിച്ചു. പാകിസ്ഥാനിലെ നേതാക്കള്‍ മാത്രമാണ് ഇന്ത്യ വിരുദ്ധ നിലപാടെടുക്കുന്നതെന്ന് പവാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.

Read More >>