'എന്റെ വിവാഹത്തിനു സഹായിക്കുമോ?' നരേന്ദ്ര മോദിയോട് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന

ഇരു വീട്ടുകാരോടും വിവാഹക്കാര്യം സംസാരിക്കാന്‍ ഒരു വോളണ്ടിയറെ നാട്ടിലേക്ക് അയയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഗേള്‍ഫ്രണ്ടിനെ വിവാഹം കഴിക്കാന്‍ സഹായിക്കുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ ചോദ്യം. ചണ്ഡീഗഡ് സ്വദേശിയായ ഒരു മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയാണ് ഈ ആവശ്യമുന്നയിച്ചു പ്രധാനമന്ത്രിക്കു കത്തയച്ചത്. ഇരു വീട്ടുകാരോടും വിവാഹക്കാര്യം സംസാരിക്കാന്‍ ഒരു വോളണ്ടിയറെ ചണ്ഡീഗഡിലേക്ക് അയയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ പൊതുജനങ്ങള്‍ക്കു പരാതി നല്‍കാനുള്ള പബ്ലിക് ഗ്രീവന്‍സ് റിഡ്രസൽ സെല്ലിലേയ്ക്കാണു വിദ്യാര്‍ത്ഥി കത്തയച്ചത്.

ഇവിടേയ്ക്ക് വരുന്ന അപേക്ഷകളില്‍ 60 ശതമാനവും ഗൗരവമുള്ളതല്ലെന്ന് അധികൃതര്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. ചണ്ഡീഗഡ് പൊലീസിന് കുറ്റകൃത്യം നടക്കുന്ന സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഒരു ഹെലികോപ്റ്റര്‍ അനുവദിക്കണമെന്നാണ് മറ്റൊരാള്‍ കത്തിലൂടെ ആവശ്യപ്പെട്ടത്. തന്റെ പൂന്തോട്ടത്തില്‍ നിന്ന് അനുമതിയില്ലാതെ പൂക്കള്‍ പറിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് മറ്റൊരാള്‍ കത്തയച്ചിരിക്കുന്നത്.

Read More >>