യുവതിയെ തൊട്ടു തലോടി പൊലീസുകാരൻ; തല്ലിയോടിച്ച് നാട്ടുകാർ: വീഡിയോ

'അയാളെ അടിക്ക്' എന്ന് യുവതിയോട് നാട്ടുകാർ ആവശ്യപ്പെടുന്നതിനിടെ ഒരാൾ പൊലീസുകാരനെ അടിക്കുന്നു.

യുവതിയെ തൊട്ടു തലോടി പൊലീസുകാരൻ; തല്ലിയോടിച്ച് നാട്ടുകാർ: വീഡിയോ

പൊതുസ്ഥലത്തു വെച്ച് യുവതിയെ തൊട്ടു തലോടിയ പൊലീസുകാരനെ തല്ലിയോടിച്ച് നാട്ടുകാർ. ഉത്തരേന്ത്യയിലെവിടെയോ നടന്ന സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എവിടെ വെച്ചാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല

റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്. ഒരു ബെഞ്ചിൽ ഇരിക്കുന്ന പൊലീസുകാരൻ ഉറക്കം നടിച്ച് അടുത്തിരിക്കുന്ന യുവതിയുടെ തോളിലാണ് തലോടുന്നത്. സംഭവം മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം പൊലീസുകാരൻ അറിഞ്ഞിരുന്നില്ല. 'അയാളെ അടിക്ക്' എന്ന് യുവതിയോട് നാട്ടുകാർ ആവശ്യപ്പെടുന്നതിനിടെ ഒരാൾ പൊലീസുകാരനെ അടിക്കുന്നു. തുടർന്ന് കൂടുതൽ രംഗത്ത് വരുന്നതോടെ ഭയന്ന പൊലീസുകാരൻ ബെഞ്ചിൽ നിന്ന് എഴുന്നേറ്റ് നടക്കാൻ തുടങ്ങുന്നു. ഇതിനിടെ ആളുകളെ അയാൾ ഭീഷണിപ്പെടുത്തുന്നുമുണ്ട്. എന്നാൽ ആളുകൾ ശക്തമായി പ്രതികരിക്കുന്നതോടെ ആൾ സ്ഥലം വിടുന്നതും വീഡിയോയിൽ കാണാം.