വ്യാജ പാസ്പോർട്ട് കേസിൽ ഛോട്ടാ രാജൻ ഉൾപ്പെടെ നാലുപേർക്ക് ഏഴുവർഷം തടവ്

വ്യാ​ജ പാ​സ്പോ​ർ​ട്ട് കേ​സി​ൽ ഛോട്ടാ ​രാ​ജ​ൻ കു​റ്റ​ക്കാ​ര​നാണെന്ന് കഴിഞ്ഞദിവസം പാട്യാലയിലെ സി​ബി​ഐ പ്ര​ത്യേ​ക കോടതി ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​ജ​നെ വ്യാ​ജ പാ​സ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ച മൂ​ന്നു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും കു​റ്റ​ക്കാ​രാണെന്ന് കോടതി വി​ധി​ച്ചി​രുന്നു. ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെയാ​ണ് മോ​ഹ​ൻ കു​മാ​ർ എ​ന്ന പേ​രി​ൽ രാ​ജ​ൻ വ്യാ​ജ പാ​സ്പോ​ർ​ട്ട് എ​ടു​ത്ത​ത്.

വ്യാജ പാസ്പോർട്ട് കേസിൽ ഛോട്ടാ രാജൻ ഉൾപ്പെടെ നാലുപേർക്ക് ഏഴുവർഷം തടവ്

വ്യാജ പാസ്പോർട്ട് കേസിൽ അധോലോക നേതാവ് ഛോട്ടാ രാജന് ഏഴുവർഷം തടവു ശിക്ഷ. ഛോട്ടാ ​രാ​ജ​നെ പാ​സ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ച മൂ​ന്നു പേ​ർ​ക്കും കോടതി ഏ​ഴു വ​ർ​ഷം ത​ട​വ് വിധിച്ചിട്ടുണ്ട്. ഇ​വ​രി​ൽ​നി​ന്നു 15,000 രൂ​പ പി​ഴ​ ഈ​ടാ​ക്കാ​നും കോ​ട​തി വി​ധി​ച്ചു. ഡൽഹി പ്രത്യേക കോടതിയുടേതാണ് വിധി.

വ്യാ​ജ പാ​സ്പോ​ർ​ട്ട് കേ​സി​ൽ ഛോട്ടാ ​രാ​ജ​ൻ കു​റ്റ​ക്കാ​ര​നാണെന്ന് കഴിഞ്ഞദിവസം പാട്യാലയിലെ സി​ബി​ഐ പ്ര​ത്യേ​ക കോടതി ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​ജ​നെ വ്യാ​ജ പാ​സ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ച മൂ​ന്നു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും കു​റ്റ​ക്കാ​രാണെന്ന് കോടതി വി​ധി​ച്ചി​രുന്നു. ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെയാ​ണ് മോ​ഹ​ൻ കു​മാ​ർ എ​ന്ന പേ​രി​ൽ രാ​ജ​ൻ വ്യാ​ജ പാ​സ്പോ​ർ​ട്ട് എ​ടു​ത്ത​ത്. നി​ല​വി​ൽ തി​ഹാ​ർ ജ​യി​ലി​ലാ​ണ് ഛോട്ടാ ​രാ​ജ​ൻ.

പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുടെ മൗനാനുവാദത്തോടെ 1998-99ലാണ് ഛോട്ടാ രാജന്‍ ബംഗളുരുവില്‍ നിന്നും വ്യാജ പാസ്‌പോര്‍ട്ട് നേടിയത്. ‌തുടർന്ന് 27 വര്‍ഷത്തെ ഒളിവിനു ശേഷം 2015 ഒക്ടോബര്‍ 25 ന് ഇന്തോനേഷ്യയില്‍ നിന്നും പിടിയിലായ ഛോട്ടാ രാജനെ 2015 നവംബര്‍ ആറിന് ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു.

2016 ജൂണ്‍ എട്ടിനാണ് നാലു പേര്‍ക്കെതിരേയും സെക്ഷന്‍ 420 (വഞ്ചന), സെക്ഷന്‍ 471 (വ്യാജരേഖകള്‍ സമര്‍പ്പിക്കല്‍), സെക്ഷന്‍ 468 (വഞ്ചനയ്ക്കായി വ്യാജരേഖ ഉണ്ടാക്കൽ), സെക്ഷന്‍ 419 (ആള്‍മാറാട്ടം), സെക്ഷന്‍ 120ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ ചുമത്തി അന്വേഷണം ആരംഭിച്ചത്. ​

കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്തല്‍ തുടങ്ങി എണ്‍പതോളം കേസുകളില്‍ ഛോട്ടാ രാജന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായി എഴുപതോളം കേസുകളാണ് നിലവിലുള്ളത്.