പറശ്ശിനിക്കടവിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസ്: പിതാവ് ഉൾപ്പെടെ ഏഴ് പേർ കൂടി അറസ്റ്റിൽ

പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 കേ​സു​ക​ളി​ലാ​യി 19 പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്.

പറശ്ശിനിക്കടവിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസ്: പിതാവ് ഉൾപ്പെടെ ഏഴ് പേർ കൂടി അറസ്റ്റിൽ

കണ്ണൂർ പറശ്ശിനിക്കടവിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ ഏഴു പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നിഖിലും പിടിയിലായെന്നാണ് സൂചന.

പ​ഴ​യ​ങ്ങാ​ടി ജ​സി​ന്ത സ്വ​ദേ​ശി കെ വി സ​ന്ദീ​പ്, കു​റു​മാ​ത്തൂ​ർ ചാ​ണ്ടി​ക്ക​രി സ്വ​ദേ​ശി ഇ പി ​ഷം​സു​ദ്ദി​ൻ, ന​ടു​വി​ലി​ലെ കി​ഴ​ക്കെ​പ്പ​റ​മ്പി​ൽ അ​യൂ​ബ്, ശ്രീ​ക​ണ്ഠാ​പു​രം പ​രി​പ്പാ​യി​ലെ വി സി ഷ​ബീ​ർ, പ​റ​ശി​നി​ക്ക​ട​വി​ലെ പ​റ​ശി​നി പാ​ർ​ക്ക് ലോ​ഡ്ജ് മാ​നേ​ജ​ർ മ​യ്യി​ൽ ക​യ​ര​ള​ത്തെ പ​വി​ത്ര​ൻ എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റമ്പ് പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ൽ അ​ഞ്ചു പേ​രെ ക​ഴി​ഞ്ഞ ദി​വ​സം പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ഒ​ത്താ​ശ​ ന​ൽ​കി​യ​തി​നാ​ണ് പ​വി​ത്രൻ അറസ്റ്റിലായത്. ​മ​റ്റ് നാ​ലു പ്ര​തി​ക​ളാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 കേ​സു​ക​ളി​ലാ​യി 19 പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്.