ഗുജ്ജര്‍ സംവരണം: വസുന്ധര രാജ ഗവണ്മെന്റിന് തിരിച്ചടി

50 ശതമാനം സംവരണമാണ് സംസ്ഥാനങ്ങള്‍ക്ക് പരമാവധി നല്‍കാന്‍ കഴിയുന്നത്. എന്നാല്‍ ചട്ടങ്ങള്‍ മറികടന്ന് സംവരണ സംവിധാനം നടപ്പിലാക്കാനാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്.

ഗുജ്ജര്‍ സംവരണം: വസുന്ധര രാജ ഗവണ്മെന്റിന് തിരിച്ചടി

രാജസ്ഥാനില്‍ 54 ശതമാനം സംവരണം ഗുജ്ജറുകള്‍ക്ക് നല്‍കാനുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതി വിധി വസുന്ധര രാജയ്ക്ക് തിരിച്ചടി. 50 ശതമാനം സംവരണമാണ് സംസ്ഥാനങ്ങള്‍ക്ക് പരമാവധി നല്‍കാന്‍ കഴിയുന്നത്. എന്നാല്‍ ചട്ടങ്ങള്‍ മറികടന്ന് സംവരണ സംവിധാനം നടപ്പിലാക്കാനാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്.

ഗുജ്ജര്‍ സമരത്തെ തുടര്‍ന്നാണ് സംവരണ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒബിസി ക്വാട്ട സംവരണം 21ല്‍ നിന്ന് 26 ശതമാനമായി വര്‍ധിപ്പിക്കുമെന്നും ഇതില്‍ അഞ്ച് ശതമാനം സംവരണം ഗുജ്ജറുകള്‍ക്കും മറ്റ് ഇതര വിഭാഗക്കാര്‍ക്കും നല്‍കുമെന്നും ഗുജ്ജര്‍ നേതാക്കള്‍ക്ക് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതാണ് സംസ്ഥാനങ്ങളുടെ പരമാവധി സംവരണ നിയമ പരിധി മറികടക്കാന്‍ കാരണമായത്.

ഈ വര്‍ഷം മെയില്‍ ഗുജ്ജര്‍, ബഞ്ചാര/ ബല്‍ഡിയ/ ലബാന, ഗാഡിയലോഹാര്‍/ ഗഡാലിയ, രെയ്ക/ രബാരി, ഗദാരിയ(ഗാദ്രി) എന്നീ അഞ്ച് വിഭാഗക്കാരെ വീണ്ടും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. 1994ലാണ് ആദ്യമായി ഈ വിഭാഗങ്ങളെ ഒബിസിയിലുള്‍പ്പെടുത്തിക്കൊണ്ടുള്ള ലിസ്റ്റ് വന്നത്.