സ്വന്തം ഇഷ്ടപ്രകാരമുള്ളതാണെങ്കിൽ വേശ്യാവൃത്തി കുറ്റകരമല്ലെന്ന് ​ഗുജറാത്ത് ഹൈക്കോടതി

30കാരനായ വിനോദ് പട്ടേൽ തനിക്കെതിരെ ഐപിസി 370 പ്രകാരം ചുമത്തിയ കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹരജിയിന്മേലാണ് കോടതിയുടെ ഉത്തരവ്. ഡൽഹി നിർഭയ കേസിനെ തുടർന്ന് ഈ വകുപ്പിൽ എഴുതിച്ചേർത്ത പുതിയ ചട്ടങ്ങളാണ് കോടതി വിശദീകരിച്ചത്.

സ്വന്തം ഇഷ്ടപ്രകാരമുള്ളതാണെങ്കിൽ വേശ്യാവൃത്തി കുറ്റകരമല്ലെന്ന് ​ഗുജറാത്ത് ഹൈക്കോടതി

ബലം പ്രയോ​ഗിച്ചോ പ്രലോഭിപ്പിച്ചോ കൈയേറ്റത്തിലൂടെയോ അല്ലാതെ സ്വന്തം ഇഷ്ടപ്രകാരമുള്ള വേശ്യാവൃത്തി ക്രിമിനൽ കേസായി പരി​ഗണിക്കാനാവില്ലെന്ന് ​ഗുജറാത്ത് ഹൈക്കോടതി. ഐപിസി 370ാം വകുപ്പ് വ്യാഖ്യാനിച്ചാണ് കോടതിയുടെ നിരീക്ഷണം.

30കാരനായ വിനോദ് പട്ടേൽ തനിക്കെതിരെ ഐപിസി 370 പ്രകാരം ചുമത്തിയ കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹരജിയിന്മേലാണ് കോടതിയുടെ ഉത്തരവ്. ഡൽഹി നിർഭയ കേസിനെ തുടർന്ന് ഈ വകുപ്പിൽ എഴുതിച്ചേർത്ത പുതിയ ചട്ടങ്ങളാണ് കോടതി വിശദീകരിച്ചത്.

ജനുവരിയിൽ സൂററ്റിലെ ഒരു വേശ്യാലയത്തിൽ തന്റെ ഊഴം കാത്തിരുന്ന വിനോദ് പട്ടേലിനെ സ്ഥലത്തെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വ്യഭിചാരക്കുറ്റവും ഐപിസി 370ഉം ചുമത്തി പട്ടേലിനെതിരെ കേസെടുക്കുകയും ചെയ്തു.

തുടർന്നാണ് തനിക്കെതിരെ ചുമത്തിയ കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് വിനോദ് ഹൈക്കോടതിയെ സമീപിച്ചത്. തന്നെ ലൈം​ഗിക തൊഴിലാളിക്കൊപ്പമില്ല അറസ്റ്റ് ചെയ്തതെന്നും ആരുടേയും ഇം​ഗിതത്തിനു വിരുദ്ധമായി സ്ഥാപനത്തിലെ ഒരു സ്ത്രീയേയും ചൂഷണം ചെയ്തിട്ടില്ലെന്നും വിനോദ് കോടതിയെ അറിയിച്ചു.

വിനോദിന്റെ വാദം കേട്ട കോടതി ഇയാൾക്കെതിരായ വ്യഭിചാരക്കുറ്റം തള്ളി. തട്ടിപ്പു സംഘത്തിന്റെ ഭാ​ഗമല്ലാത്തതിനാൽ കേസ് നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു. അതേസമയം, ഐപിസി 370 പ്രകാരം രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കും.

Read More >>