ആധാർ കേസിൽ തീരുമാനം വരുന്നത് വരെ ബാങ്ക്-മൊബൈൽ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കൽ നീട്ടിവച്ച് സുപ്രീം കോടതി

ആധാർ പദ്ധതിയുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിൽ തീരുമാനമാകും വരെ ബന്ധിപ്പിക്കൽ നീട്ടിവച്ചു.

ആധാർ കേസിൽ തീരുമാനം വരുന്നത് വരെ ബാങ്ക്-മൊബൈൽ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കൽ നീട്ടിവച്ച് സുപ്രീം കോടതി

ആധാർ കേസിൽ തീരുമാനം വരുന്നത് വരെ മൊബൈൽ ഫോൺ-ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുമായുള്ള ബന്ധിപ്പിക്കലിനുള്ള അവസാന തീയതി നീട്ടിവച്ച് സുപ്രീം കോടതി ഉത്തരവ്. അഞ്ചം​ഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ആധാർ പദ്ധതിയുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിൽ തീരുമാനമാകും വരെ ബന്ധിപ്പിക്കൽ നീട്ടിവച്ചു. അതേസമയം ആധാർ നിയമത്തിന്റെ ഏഴാം വകുപ്പിൽ പറയുന്ന സർവ്വീസുകൾക്ക് ഈ നീട്ടിവയ്ക്കൽ ബാധകമല്ല. മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടും അധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രം കഴിഞ്ഞ ഡിസംബർ 15ന് നൽകിയ അവസാന തീയതി മാർച്ച് 31 ആയിരുന്നു. ഈ അവസാന തീയതിയാണ് കോടതി നീട്ടിവച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എകെ സിക്രി എന്നിവർ അം​ഗങ്ങളാണ്


Read More >>