ഉത്തര്‍ പ്രദേശില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ എസ്ബിഐയില്‍ 2000 പുതിയ അക്കൗണ്ടുകള്‍ തുറന്നെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തി

കഴിഞ്ഞ വര്‍ഷം നവമ്പര്‍ എട്ടിനു ശേഷം പുതിയതായി തുടങ്ങിയ അക്കൗണ്ടുകളില്‍ വന്‍ തുകകള്‍ക്കുള്ള നിക്ഷേപം നടത്തിയിട്ടുള്ളതായി പരിശോധനയില്‍ തെളിഞ്ഞു. നവമ്പര്‍ 8 എട്ടിനും ഡിസംബര്‍ 31 നും ഇടയില്‍ 2441 പുതിയ അക്കൗണ്ടുകളാണ് തുറന്നിരിക്കുന്നത്.

ഉത്തര്‍ പ്രദേശില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ എസ്ബിഐയില്‍ 2000 പുതിയ അക്കൗണ്ടുകള്‍ തുറന്നെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തി

നവമ്പര്‍ എട്ടിലെ നോട്ട് നിരോധനത്തിനു ശേഷം ഡിസംബര്‍ 31 വരെ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ 2000 പുതിയ അക്കൗണ്ടുകള്‍ തുറന്ന് കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളതായി കണ്ടെത്തല്‍. സിബിഐ അന്വേഷണത്തിലാണ് എട്ട് കോടിയോളം രൂപയുടെ കള്ളപ്പണം അസാധു നോട്ടുകളുടെ രൂപത്തില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നെന്ന് കണ്ടെത്തിയത്.

ഉത്തര്‍ പ്രദേശിലെ ബറേലി എസ് ബി ഐ ബ്രാഞ്ചിലാണ് ഇത്തരം അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുള്ളത്. ജനുവരി രണ്ടിനാണ് സിബിഐ സിവില്‍ ലൈന്‍സ് ശാഖയില്‍ അപ്രതീക്ഷിത പരിശോധന നടത്തിയത്. അഴിമതി, വഞ്ചന കുറ്റങ്ങള്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥന്മാര്‍ക്കെതിരേയും അജ്ഞാതരായ ചിലര്‍ക്കെതിരേയും എഫ് ഐ ആര്‍ എടുത്തിത്തുണ്ട്.

കഴിഞ്ഞ വര്‍ഷം നവമ്പര്‍ എട്ടിനു ശേഷം പുതിയതായി തുടങ്ങിയ അക്കൗണ്ടുകളില്‍ വന്‍ തുകകള്‍ക്കുള്ള നിക്ഷേപം നടത്തിയിട്ടുള്ളതായി പരിശോധനയില്‍ തെളിഞ്ഞു. നവമ്പര്‍ 8 എട്ടിനും ഡിസംബര്‍ 31 നും ഇടയില്‍ 2441 പുതിയ അക്കൗണ്ടുകളാണ് തുറന്നിരിക്കുന്നത്.

ഇതില്‍ 667 സേവിംഗ്‌സ് അക്കൗണ്ടുകളും 53 കരന്‌റ് അക്കൗണ്ടുകളും 94 ജന്‍ ധന്‍ അക്കൗണ്ടുകളും 50 പിപിഎഫ്, 13 ഫെസ്റ്റിവല്‍, 2 സീനിയര്‍ സിറ്റിസന്‍, ഒരു സര്‍ക്കാര്‍ അക്കൗണ്ട് എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു.

ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം രേഖപ്പെടുത്തിയ 794 അക്കൗണ്ടുകള്‍ ഉണ്ട്. വലിയ തുകയുടെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല. സ്വകാര്യവ്യക്തികള്‍ക്കു വേണ്ടി ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ ആരംഭിച്ച അക്കൗണ്ടുകളാണവ. കൃത്യമായ രേഖകള്‍ ഇല്ലാതെയാണ് അക്കൗണ്ടുകള്‍ ആരംഭിച്ചിരിക്കുന്നത്.

ക്യാഷ് ഡിപ്പാര്‍ട്ട്‌മെന്‌റ് സൂക്ഷിക്കുന്ന റെക്കാര്‍ഡുകളില്‍ വിവരങ്ങള്‍ അലസമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ധാരാളം തിരുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും സിബിഐ പറയുന്നു.