'നമുക്ക് ഫേസ്ബുക്കും ഗൂഗിളും വേണ്ടെന്ന് പറഞ്ഞുകൂടെ?' ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍

ഇന്ത്യയ്ക്കു സ്വന്തമായി വികസിപ്പിച്ച ആപ്പുകള്‍ ഉള്ളപ്പോള്‍ 'വിദേശി'കളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണോ എന്നായിരുന്നു ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തലിന്റെ . ചോദ്യം.ചില പ്രദേശങ്ങളില്‍ എയര്‍ടെലിനു പ്രവര്‍ത്തിക്കാനുള്ള അനുമതി നിഷേധിക്കുകയാണെങ്കില്‍ എന്തായിരിക്കും പ്രതികരണം എന്ന ചോദ്യത്തിനു മറുപടി പറയുകായിരുന്നു അദ്ദേഹം.

നമുക്ക് ഫേസ്ബുക്കും ഗൂഗിളും വേണ്ടെന്ന് പറഞ്ഞുകൂടെ? ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍

രാജ്യസുരക്ഷയുടെ പേരില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന അവസരത്തില്‍ അമേരിക്കന്‍ കമ്പനികളായ ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയവയെ ഇന്ത്യയ്ക്ക് വേണ്ടെന്ന് അഭിപ്രായപ്പെട്ട് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍.

ഇന്ത്യന്‍ തൊഴിലാളികള്‍ക്കു അവസരം നിഷേധിക്കപ്പെടുകയും അതേ സമയം വിദേശകമ്പനികള്‍ ഇന്ത്യയില്‍ നിന്നും ലാഭം കൊയ്യുന്നതും ന്യായമല്ലെന്നാണു മിത്തലിന്റെ വാദം.

'രാജ്യത്തിന്റെ സാമ്പത്തിക നിലയെ നിലനിര്‍ത്തുന്ന വിദഗ്ധതൊഴിലാളികള്‍ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രവേശനം നിഷേധിക്കുകയോ വേതനം നിജപ്പെടുത്തുകയോ ചെയ്യുന്നത് ആ രാജ്യങ്ങളില്‍ തൊഴിലെടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കും', മിത്തല്‍ പറഞ്ഞു.


ഇന്ത്യയിന്‍ കോടിക്കണക്കിനു ഉപയോക്താക്കളുള്ള ഗൂഗിള്‍, വാട്‌സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയവയുടെ ഉദാഹരണങ്ങള്‍ അദ്ദേഹം നിരത്തി. ഇന്ത്യയ്ക്കു സ്വന്തമായി വികസിപ്പിച്ച ആപ്പുകള്‍ ഉള്ളപ്പോള്‍ ഈ വിദേശ കമ്പനികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

'ഒരു വശത്ത് 200 ദശലക്ഷം ഉപയോക്താക്കള്‍ ഫേസ്ബുക്കിനും 150 ദശലക്ഷം വാട്‌സ് ആപ്പിനും 100 ദശലക്ഷം ഗൂഗിളിനും ഉണ്ടാകുന്ന അവസ്ഥയുണ്ട്. നമുക്കു തദ്ദേശീയമായ ആപ്പുകള്‍ ഉണ്ടെന്നും ഫേസ്ബുക്കും വാട്‌സ് ആപ്പും ആവശ്യമില്ലെന്നും പറയേണ്ടതല്ലോ ?, മിത്തല്‍ കൂട്ടിച്ചേര്‍ത്തു.

ഇത്ര മികച്ച ഉപയോക്തസമൂഹം ഉള്ളതു കൊണ്ട് ഇന്ത്യ, ടെക്‌നോളജി കമ്പനികള്‍ക്കു വലിയ വിപണിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അമേരിക്ക, ഓസ്ത്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ തൊഴില്‍വിസ നിയമങ്ങള്‍ കടുപ്പിച്ചിരുന്നു. ഇത് ഇന്ത്യന്‍ ഐറ്റി കമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ട്.