പദ്മാവതി പ്രദർശിപ്പിക്കരുത്; തീയേറ്റർ അടിച്ചു തകർത്ത് സംഘപരിവാർ

സിനിമയുടെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹരജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സിനിമ പ്രദർശിപ്പിക്കരുതെന്നാവശ്യപ്പെട്ട് തിയേറ്റർ ആക്രമിച്ചത്

പദ്മാവതി പ്രദർശിപ്പിക്കരുത്; തീയേറ്റർ അടിച്ചു തകർത്ത് സംഘപരിവാർ

പത്മാവദി സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാരോപിച്ച് രാജസ്ഥാനിൽ സംഘപരിവാർ സംഘടന തിയേറ്റർ ആക്രമിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് കര്‍ണി സേനയുടെ നേതൃത്വത്തില്‍ തിയേറ്റർ ആക്രമിച്ചത്. ആകാശ് സിനിമ ഹാളിലാണ് സംഘപരിവാര്‍ തിയേറ്ററിന് നേരെ ആക്രമണം നടത്തിയത്. സിനിമ തിയേറ്റർ കര്‍ണി സേന അടിച്ച് തകര്‍ത്തു. തിയേറ്ററിന്റെ ചില്ലുകളും വാതിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.

ഹിന്ദു രജ്പുത് രാജകുമാരിയായ പദ്മാവതിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് പ്രണയം തോന്നുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമയില്‍ പറയുന്നത്. പദ്മാവതി സിനിമ രജപുത്രരെ മോശമായി ചിത്രീകരിച്ചെന്ന ആരോപണവുമായി സംഘപരിവാർ സംഘടനകൾ രം​ഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ സിനിമയുടെ സംവിധായകനായ സഞ്ജയ് ലീലാ ബന്‍സാലിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗം അര്‍ജുന്‍ ഗുപ്തയും രം​ഗത്ത് വന്നിരുന്നു.

സിനിമയുടെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹരജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സിനിമ പ്രദർശിപ്പിക്കരുതെന്നാവശ്യപ്പെട്ട് തിയ്യേറ്റർ ആക്രമിച്ചത്. ദീപിക പദുകോൺ, രണ്‍വീര്‍ കപ്പൂര്‍, ഷാഹിദ് കപൂർ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. 160 കോടി രൂപ മുതല്‍മുടക്കുള്ള ചിത്രം നിര്‍മിക്കുന്നത് ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ്. ചിത്രീകരണം തുടങ്ങിയതു മുതൽ വാര്‍ത്തകളിലിടം പിടിച്ച ചിത്രമാണ് പത്മാവതി.

Read More >>